Iran Israel Conflict: ഇറാൻ ക്ലസ്റ്റർ ബോംബുകൾ പ്രയോഗിച്ചതായി റിപ്പോർട്ട്

Iran Israel Conflict Latest pdates: ഇറാൻ ആദ്യമായി ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ ഉപയോഗിച്ചതായി ഇസ്രായേൽ. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Written by - Zee Malayalam News Desk | Last Updated : Jun 20, 2025, 11:30 AM IST
  • ഇറാൻ ഇസ്രായേലിനെതിരെ മിസൈൽ ആക്രമണം
  • ഇസ്രയേലിനെതിരേ ക്ലസ്റ്റർ ബോംബുകളടങ്ങുന്ന മിസൈലുകൾ പ്രയോഗിച്ചതായി റിപ്പോർട്ട്
  • സംഘർഷത്തിനിടയിൽ ഇതാദ്യമായാണ് ഇറാൻ ബോംബ് പ്രയോഗിക്കുന്നതെന്നാണ് റിപ്പോർട്ട്
Iran Israel Conflict: ഇറാൻ ക്ലസ്റ്റർ ബോംബുകൾ പ്രയോഗിച്ചതായി റിപ്പോർട്ട്

ടെൽഅവീവ്: ഇറാൻ ഇസ്രായേൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ നിറച്ച ഒരു വാർഹെഡ് തൊടുത്തുവിട്ടു കൊണ്ട് ഇറാൻ ഇസ്രായേലിനെതിരായ മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്.

Add Zee News as a Preferred Source

Also Read: ഇറാന് നേരെ ഇസ്രയേലിന്റെ മിസൈൽ വർഷം; അറാക് ആണവ നിലയം തകർത്തു

ഇസ്രയേലിനെതിരേ ക്ലസ്റ്റർ ബോംബുകളടങ്ങുന്ന മിസൈലുകൾ പ്രയോഗിച്ചതായി റോയിട്ടേഴ്സ് ആണ് റിപ്പോർട്ട് ചെയ്തത്. സംഘർഷത്തിനിടയിൽ ഇതാദ്യമായാണ്  ഇറാൻ ബോംബ് പ്രയോഗിക്കുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല.

മിസൈലുകളില്‍ പോര്‍മുനയായി സ്ഥാപിക്കുന്ന ക്ലസ്റ്റര്‍ ബോംബ് തൊടുക്കുമ്പോള്‍ ഒന്നാണെങ്കിലും ലക്ഷ്യസ്ഥാനത്ത് പതിക്കുമ്പോള്‍ അമ്പതും നൂറും ബോംബുകളായി പതിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. ഇത് വന്‍ ആഘാതം സൃഷ്ടിക്കുന്നതും ഏറെ വിനാശകരവുമാണെന്നാണ് റിപ്പോർട്ട്. 

Aslo Read: ജൂൺ 24 മുതൽ ഇവർക്ക് ഭാഗ്യ പെരുമഴ; ഗജകേസരി രാജയോഗത്താൽ വമ്പൻ നേട്ടങ്ങൾ!

സാധാരണക്കാരായ ജനങ്ങൾക്ക് നേരെ ഇറാൻ നിയമവിരുദ്ധമായി മനഃപ്പൂർവ്വം വെടിയുതിർത്തു. ഇതിലൂടെ ഇവർ ലക്ഷ്യമിടുന്നത് സാധാരണക്കാരായ ജനങ്ങളെയാണെന്നാണ് വിവരം. മധ്യ ഇസ്രായേലി പട്ടണമായ അസോറിലെ ഒരു വീട്ടിൽ ചെറിയ വെടിയുണ്ടകൾ പതിച്ചതായും ഇത് നാശനഷ്ടങ്ങൾ വരുത്തിയതായും ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇതിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ക്ലസ്റ്റർ ബോംബുകൾ 2008 ൽ അന്താരാഷ്ട്രതലത്തിൽ നിരോധിച്ച ആയുധമാണ്. ക്ലസ്റ്റർ ബോംബ് മിസൈലുകളുടെ നിര്‍മ്മാണം, സംഭരണം, ഉപയോഗം, കൈമാറ്റം എന്നിവയ്‌ക്കെതിരെ 111 രാജ്യങ്ങൾ ഒപ്പുവെച്ചിരുന്നു. എന്നാൽ ഇതിൽ ഇറാനും ഇസ്രയേലും പങ്കുചേർന്നിരുന്നില്ല എന്നത് ശ്രദ്ധേയം.

Also Read: അന്താരാഷ്ട്ര വിമാനസർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ

ഇതിനിടയിൽ ഇസ്രയേലിലെ സൊറോക ആശുപത്രി കഴിഞ്ഞ ദിവസം ഇറാൻ ബോംബിട്ട് തകർത്തു. ഇതിന് പിന്നാലെ ഇസ്രായേലും ശക്തമായി തിരിച്ചടിച്ചു. സൊറോക ആശുപത്രി ആക്രമണത്തിന് ഇറാൻ കനത്തവില നൽകേണ്ടിവരുമെന്നും ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News