)
ടെഹ്റാന്/ടെല്‍ അവീവ്: ഇറാന്-ഇസ്രായേല്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമായ അവസ്ഥയിലേക്ക് നീങ്ങുന്നതായി സൂചന. ഇറാനും ഇസ്രായേലും വെടിനിര്‍ത്തിയെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിറകെ ശക്തമായ ആക്രമണം നടത്തി ഇറാന്. തെക്കന്‍ ഇസ്രായേലില്‍ ആണ് ഇറാന് മിസൈല്‍ ആക്രമണം നടത്തിയത്. ഇതില്‍ മൂന്ന് പേര് കൊല്ലപ്പെട്ടതായും ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇറാന്റെ ആക്രമണം വീണ്ടും തുടരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പൗരന്മാരോട് ഷെല്‍ട്ടറുകളില്‍ തന്നെ തുടരാന്‍ ഇസ്രായേല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2025 ജൂണ്‍ 13 ന് ആയിരുന്നു ഇസ്രായേല്‍ ഇറാന് നേര്‍ക്ക് അപ്രതീക്ഷിത ആക്രമണം തുടങ്ങിവച്ചത്. പിന്നീടങ്ങോട്ട് ഇരുരാജ്യങ്ങളും ശക്തമായ ആക്രമണം ആണ് തുടരുന്നത്.
ഇറാന്റെ മിസൈല്‍ ആക്രമണം അഞ്ചാം റൗണ്ടിലേക്ക് കടന്നു എന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. വെടിനിര്‍ത്തല്‍ നിലവില്‍ വരുന്നതിന് മുമ്പ് ഇസ്രായേലിന് കടുത്ത പ്രഹരം ഏല്പിക്കുക എന്നതാണ് ലക്ഷ്യം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഖത്തറിന്റെ മധ്യസ്ഥതയില്‍ ആണ് ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ കരാറിലേക്ക് എത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.
ഇതിനിടെ ആയിരുന്നു അമേരിക്ക, ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയത്. ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ച് ഫോര്‍ദോ ആണവനിലയത്തില്‍ ഉള്‍പ്പെടെയാണ് ആക്രമണം നടത്തിയത്. ഇതിന് പിറകെ അമേരിക്കയ്ക്ക് നേരെ ഇറാന് രംഗത്തെത്തിയിരുന്നു. ഖത്തറിലെ അമേരിക്കന്‍ വ്യോമതാവളത്തിന് നേര്‍ക്ക് കഴിഞ്ഞ ദിവസം ഇറാന് നടത്തിയ മിസൈല്‍ ആക്രമണം പശ്ചിമേഷ്യയെ വലിയ ആശയക്കുഴപ്പത്തിലേക്ക് നയിച്ചിരുന്നു. തുടര്‍ന്ന് ഖത്തറും യുഎഇയും ബഹ്റൈനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അവരുടെ വ്യോമപാത അടക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.