)
ടെൽഅവീവ്: ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 18 ലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ബെഞ്ചമിൻ നെതന്യാഹുവിന്റെ ഉത്തരവിന് പിന്നാലെയാണ് വീണ്ടും ആക്രമണം നടത്തിയത്.
ഹമാസ് ഒക്ടോബർ 10 ന് നിലവിൽ വന്ന വെടിനിർത്തൽ കരാർ ലംഘിച്ചു എന്നാരോപിച്ചായിരുന്നു ഇസ്രായേൽ ആക്രമണം നടത്തിയത് എന്നാണ് റിപ്പോർട്ട്. തെക്കൻ ഗാസയിൽ ഹമാസ് തങ്ങളുടെ സൈന്യത്തിന് നേരെ വെടിയുതിർത്തതായും നേരത്തെ കണ്ടെത്തിയ ഒരു ബന്ദിയുടെ മൃതദേഹാവശിഷ്ടങ്ങൾ ഹമാസ് തിരികെ നൽകിയതായും ഇസ്രയേൽ അവകാശപ്പെട്ടതിന് പിന്നാലെ സംഘർഷം രൂക്ഷമായതിനെ തുടർന്നാണ് നെതന്യാഹുവിന്റെ ഈ ഉത്തരവ് എന്നാണ് റിപ്പോർട്ട്.
അമേരിക്കയുടെ മധ്യസ്ഥതയില്‍ ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണ് ഇതോടെ നടന്നിരിക്കുന്നത്. ഇതിനിടയിൽ ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ആരോപണവുമായി ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്സ് എത്തിയിരുന്നു. ആക്രമണ പശ്ചാത്തലത്തില്‍ ഗാസയിലെ ടണലില്‍ നിന്ന് കിട്ടിയ ബന്ദിയുടെ മൃതദേഹം കൈമാറുന്നത് ഹമാസ് മാറ്റിവെച്ചതായിട്ടാണ് റിപ്പോർട്ട്. ഇരുപക്ഷവും അതിര്‍ത്തി ലംഘിച്ചുവെന്നതടക്കമുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. എന്നാൽ വെടിനിര്‍ത്തല്‍ കരാര്‍ തുടരുമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.