)
ജെറുസലേം: ഇറാന്റെ ആണവ നിലയത്തെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം നടത്തിയാതായി റിപ്പോർട്ട്. മേഖലയിൽ വലിയ സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. അതിനു പിന്നാലെയായിരുന്നു ഇസ്രയേലിന്റെ ആക്രമണം.
ആക്രമണത്തുടർന്ന് തെഹ്റാനിൽ നിന്നും പ്രത്യാക്രമണത്തിന് സാധ്യതയുള്ളതിനാൽ ഇസ്രയേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി പ്രതിരോധ മന്ത്രി അറിയിച്ചിട്ടുണ്ട്. ആക്രമണം തടയാൻ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തന ക്ഷമമാക്കിയതായാണ് വിവരം. പ്രാദേശിക സമയം വെള്ളിയാഴ്ച പുലര്‍ച്ചെ ഇറാന് തലസ്ഥാനമായ ടെഹ്റാനിലടക്കം ഇസ്രയേല്‍ ആക്രമണം നടന്നുവെന്നും. മിസൈലുകളും ഡ്രോണുകളും അടക്കമുപയോഗിച്ചായിരുന്നു ആക്രമണം നടത്തിയതെന്നും. ആക്രമണത്തില്‍ യുദ്ധവിമാനങ്ങളും ഉപയോഗിച്ചുവെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.
ഇറാനെതിരെ ഇസ്രയേൽ ഓപ്പറേഷൻ റൈസിംഗ് ലയൺ ആരംഭിച്ചെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ നിലനിൽപ്പിന് തന്നെ അപകടമായി ഇറാൻ ഉയർത്തുന്ന ഭീഷണിയെ ചെറുക്കുന്നതിനായി ലക്ഷ്യമിട്ടുള്ള ഒരു സൈനിക നടപടിയാണിതെന്നാണ് നെതന്യഹു പറയുന്നത്. ഇറാനിൽ ആക്രമണമുണ്ടാകുന്നതിന് ഏതാനും നിമിഷങ്ങൾക്ക് മുമ്പായിരുന്നു ഈ സന്ദേശം പുറത്തുവന്നത്. ഇറാന്റെ ആണവായുധ നിര്‍മാണം തടയുക എന്നതാണ് ഈ ആക്രമണത്തിന്റെ ലക്ഷ്യമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവകാശപ്പെട്ടു.
ഇറാനുമായി ആണവ ഉടമ്പടിയുടെ വ്യവസ്ഥകൾ സംബന്ധിച്ച് ഏറെക്കുറെ ധാരണയായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ മെയ് മാസം നടന്ന ചർച്ചയിൽ ദീർഘകാല സമാധാനത്തിനായി ഗൗരവമുള്ള ആശയവിനിമയം നടന്നതായും ട്രംപ് അവകാശപ്പെട്ടിരുന്നു. ഇറാന്റെ ആണവായുധ പദ്ധതികള്‍ തടയാനായി പുതിയ ആണവ കരാര്‍ കൊണ്ടുവരാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശ്രമിക്കുന്നതിനിടെയാണ് ഇസ്രയേൽ ഇറാനെ കടന്നാക്രമിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.