Israel Strikes Damascus: വാർത്ത വായിക്കുന്നതിനിടെ ഇസ്രയേലിന്റെ ബോംബാക്രമണം; ഇറങ്ങിയോടി അവതാരക- VIDEO

Israel strikes Syrian military headquarters: സിറിയയിലെ ഔദ്യോ​ഗിക വാർത്താ ചാനലിൽ അവതാരക വാർത്ത വായിക്കുന്നതിന് ഇടയിൽ പിന്നിൽ സ്ഫോടനം നടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

Written by - Zee Malayalam News Desk | Last Updated : Jul 17, 2025, 09:54 AM IST
  • ഇസ്രയേൽ തുടർച്ചയായ മൂന്നാം ദിവസമാണ് സിറിയയിൽ ആക്രമണം നടത്തുന്നത്
  • വിമതവിഭാ​ഗം ഡ്രൂസ് ​ഗോത്രത്തിന് സൈനിക പിന്തുണ നൽകിയാണ് ഇസ്രയേൽ സിറിയയിൽ വ്യോമാക്രമണം നടത്തിയത്
Israel Strikes Damascus: വാർത്ത വായിക്കുന്നതിനിടെ ഇസ്രയേലിന്റെ ബോംബാക്രമണം; ഇറങ്ങിയോടി അവതാരക- VIDEO

ദമാസ്കസ്: സിറിയൻ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിന്റെ കവാടത്തിലും പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപത്തും ഇസ്രയേൽ ബോംബാക്രമണം നടത്തി. ഇസ്രയേൽ ആക്രമണം നടത്തുന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. സിറിയയിലെ ഔദ്യോ​ഗിക വാർത്താ ചാനലിൽ വാർത്ത വായിക്കുന്നതിന് ഇടയിൽ പിന്നിൽ സ്ഫോടനം നടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

Add Zee News as a Preferred Source

വാർത്ത വായിച്ചുകൊണ്ടിരുന്ന അവതാരക സ്ഫോടന ശബ്ദം കേട്ട് സീറ്റിൽ നിന്ന് എഴുന്നേറ്റ് ഓടിപ്പോകുന്നതും ദൃശ്യങ്ങളിൽ കാണാം. ദമാസ്കസിലെ പ്രതിരോധ മന്ത്രാലയം ഉൾപ്പെടെയുള്ള പ്രധാന സർക്കാർ ഓഫീസുകൾ കേന്ദ്രീകരിച്ചാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. ഇസ്രയേൽ തുടർച്ചയായ മൂന്നാം ദിവസമാണ് സിറിയയിൽ ആക്രമണം നടത്തുന്നത്.

ദക്ഷിണ സിറിയയിലെ സുവൈദ പ്രവിശ്യയിൽ സർക്കാരിനെതിരെ പോരാടുന്ന വിമതവിഭാ​ഗം ഡ്രൂസ് ​ഗോത്രത്തിന് സൈനിക പിന്തുണ നൽകിയാണ് ഇസ്രയേൽ സിറിയയിൽ വ്യോമാക്രമണം നടത്തിയത്. തെക്കൻ സിറിയയിലെ ഡ്രൂസ് വിഭാ​ഗക്കാർ ഭരണവിരുദ്ധ വികാരമുള്ളവരാണ്. ഇവരെ സംരക്ഷിക്കാനെന്ന പേരിലാണ് സിറിയയിൽ ഇസ്രയേൽ ആക്രമണം നടത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News