ഇസ്രായേല്‍ ഉപരോധം തുടരുന്ന ഗാസയില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് ഐക്യരാഷ്ട്രസഭ. അടിയന്തര സഹായങ്ങള്‍ എത്തിച്ചില്ലെങ്കില്‍ അടുത്ത 48 മണിക്കൂറില്‍ 14,000 ല്‍പരം കുട്ടികള്‍ മരിച്ചുപോകും എന്നാണ് മുന്നറിയിപ്പ്.
ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ വിഭാഗം തലവന്‍ ടോം ഫ്‌ലെച്ചര്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയത്. മാര്‍ച്ച് 2 മുതല്‍ ഗാസയിലേക്ക് ഭക്ഷണവും മരുന്നും അവശ്യവസ്തുക്കളും എത്തിക്കുന്നത് ഇസ്രായേല്‍ തടഞ്ഞുവച്ചിരിക്കുകയാണ്. ഇതാണ് ഇത്രയും ഗുരുതരമായ സ്ഥിതിവിശേഷത്തിന് കാരണം.
മെയ് 19 ന് പുറത്ത് വന്ന വിവരം പ്രകാരം, ചെറിയ സഹായങ്ങള്‍ നല്‍കുന്നതിനായി പ്രവേശനാനുമതി നല്‍കപ്പെട്ടെങ്കിലും, അവ ഉടനടി വിതരണം ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇതിനിടയിലും ഗാസയില്‍ ഇസ്രായേല്‍ ആക്രമണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. മെയ് 21 ന് മാത്രം 42 പേര്‍ കൊല്ലപ്പെട്ടു എന്നാണ് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മാര്‍ച്ച് 2 മുതലാണ് ഗാസയിലേക്കുള്ള പ്രവേശന മാര്‍ഗ്ഗങ്ങള്‍ ഇസ്രായേല്‍ അടച്ചത്. സഹായങ്ങള്‍ എത്തിക്കാനുള്ള വഴികളെല്ലാം ഇതോടെ അടയ്ക്കപ്പെട്ടു. ഇസ്രായേലിന്റെ ഈ നടപടികൊണ്ട് മാത്രം ഗാസയില്‍ 326 പേര്‍ കൊല്ലപ്പെട്ടു എന്ും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
പോഷകാഹാരക്കുറവ് മൂലം അമ്മമാര്‍ക്ക് കുട്ടികള്‍ക്ക് മുലയൂട്ടാന്‍ പോലും ആകാത്ത സാഹചര്യം ആണെന്നാണ് ടോം ഫ്‌ലെച്ചര്‍ അഭിമുഖത്തില്‍ പറയുന്നത്. ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായിട്ടാണ്, കുട്ടികള്‍ക്കുള്ള ഭക്ഷണം എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത് എന്നും ഫ്‌ലെച്ചര്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.
എങ്ങനെയാണ് 14,000 കുട്ടികളുടെ കണക്ക് ലഭ്യമായത് എന്ന ചോദ്യം ബിബിസി റേഡിയോ ഫെല്ച്ചറോട് ചോദിക്കുന്നുണ്ട്. ഗാസയിലെ മെഡിക്കല്‍ സെന്ററുകളിലും സ്‌കൂളുകളിലും എല്ലാം ഐക്യരാഷ്ട്രസഭയുടെ ആളുകള്‍ ഉണ്ടെന്നും അവരാണ് ഈ കണക്കുകള്‍ ലഭ്യമാക്കിയത് എന്നും ഫ്‌ലെച്ചര്‍ വ്യക്തമാക്കി. അവരില്‍ പലരും ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്.
മെയ് 19 ന് വെറും അഞ്ച് ട്രക്കുകള്‍ക്കാണ് ഇസ്രായേല്‍ ഗാസയിലേക്ക് പ്രവേശനം അനുവദിച്ചത്. സമുദ്രത്തിലേക്ക് ഒരു തുള്ളി എന്നതുപോലെയാണിത് എന്നും ഫ്‌ലെച്ചര്‍ പറയുന്നു. ആ ട്രക്കുകള്‍ പോലും അത് എത്തേണ്ടിടത്ത് എത്തിയിട്ടില്ല എന്നും അദ്ദേഹം പറയുന്നുണ്ട്.
ഇതിനിടെ, പുതിയതായി നിയമിതനായ പോപ്പ് ലിയോ പതിനാലാമന്‍, മാനുഷിക സഹായങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തരുതെന്ന് ഇസ്രായേലിനോട് ആവശ്യപ്പെട്ടു. ഗാസയുടെ നേര്‍ക്കുള്ള ആക്രമണം നിര്‍ത്തിവച്ച്, മാനുഷിക സഹായം എത്തിക്കുന്നതിന് ആവശ്‌യമായ നടപടി സ്വീകരിക്കണമെന്ന് ഇറ്റലിയും ഇസ്രായേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









