close

News WrapGet Handpicked Stories from our editors directly to your mailbox

മലയാളികള്‍ക്ക് അങ്ങ് ദൂരെ നിന്നുമൊരു ഓണാശംസ...

മലയാളികള്‍ക്ക് കേരളത്തിന്‍റെ വിളവെടുപ്പ് ഉത്സവമായ ഓണത്തിന്‍റെ ആശംസകള്‍ നേരുന്നുവെന്ന് അവര്‍ പറഞ്ഞു.

Sneha Aniyan | Updated: Sep 10, 2019, 11:54 AM IST
മലയാളികള്‍ക്ക് അങ്ങ് ദൂരെ നിന്നുമൊരു ഓണാശംസ...

വില്ലിംഗ്ടണ്‍: ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് ന്യൂസിലാന്‍ഡ്‌ പ്രധാനമന്ത്രി ജസീന്ത ആര്‍ടെന്‍.

മലയാളിയും ന്യൂസിലാന്‍ഡ്‌ പാര്‍ലമെന്‍ററി അംഗവുമായ പ്രിയങ്ക രാധാകൃഷ്ണനാണ് ജെസീന്തയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. 

ന്യൂസിലന്‍ഡിലെ മലയാളികള്‍ക്ക് കേരളത്തിന്‍റെ വിളവെടുപ്പ് ഉത്സവമായ ഓണത്തിന്‍റെ ആശംസകള്‍ നേരുന്നുവെന്ന് അവര്‍ പറഞ്ഞു.

സമാധനത്തോടെയും സന്തോഷത്തോടെയും എല്ലാ കുടുംബങ്ങളും ഓണാഘോഷം ആനന്ദകരമാക്കണമെന്നും ന്യൂസിലന്‍ഡ്  പ്രധാനമന്ത്രി പറഞ്ഞു. മലയാളി സമാജങ്ങള്‍ക്കും അവര്‍ ആശംസകള്‍ നേര്‍ന്നു.

വീഡിയോയില്‍ ജെസീന്തയ്ക്കൊപ്പം പ്രിയങ്കയും മലയാളികള്‍ക്ക് ആശംസകള്‍ നേരുന്നുണ്ട്. 

കേരളത്തിന്‍റെ ഏറ്റവും പ്രധാന ആഘോഷങ്ങളില്‍ ഒന്നായ ഓണം ആഘോഷിക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍ -പ്രിയങ്ക പറഞ്ഞു.