യുഎസിൽ നിന്നുളള 8 വയസുകാരൻ ജാക്ക് മാർട്ടിൻ പ്രസ്മാൻ സീറോ ഗ്രാവിറ്റി (പൂജ്യം ഗുരുത്വാകർഷണം) അനുഭവിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി. ജാക്കും മാതാപിതാക്കളും സീറോ ഗ്രാവിറ്റിയിൽ നിൽക്കുന്ന ഒരു വീഡിയോ ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് പങ്കിട്ടു. ജാക്ക് 2016 മാർച്ച് 11 ന് യുഎസിലാണ് ജനിച്ചത്. എട്ട് വയസ്സും 33 ദിവസവും പ്രായമുള്ളപ്പോഴാണ് ജാക്ക് സീറോ ഗ്രാവിറ്റി അനുഭവിച്ചത് എന്ന് ചുരുക്കം. കുഞ്ഞു നാൾ മുതൽക്കെ ജാക്കിന് ബഹിരാകാശത്തോടുളള ഇഷ്ടമാണ് ഈ സീറോ ഗ്രാവിറ്റി പരീക്ഷണത്തിന് പിന്നിലെന്നും മാതാപിതാക്കൾ വ്യക്തമാക്കി.
മകന് ചെറുപ്പം മുതലെ ബഹിരാകാശത്തോടുളള സ്‌നേഹം കാരണം അവനൊരു ബഹിരാകാശ മുറി തന്നെ വീട്ടിൽ തയ്യാറാക്കി കൊടുത്തിട്ടുണ്ടെന്ന് ജാക്ക് മാർട്ടിൻ പ്രസ്മാന്റെ മാതാവ് ജെസീക്ക പ്രസ്മാൻ പറഞ്ഞു. ബഹിരാകാശത്തെ കുറിച്ചുളള കഥകളൊക്കെ അവന് വായിച്ച് കൊടുക്കാറുണ്ട് അത് ബഹിരാകാശത്തോടുളള അവന്റെ സ്‌നേഹം വർദ്ധിപ്പിച്ചതായി കരുതുന്നുവെന്നും ജെസീക്ക പറഞ്ഞു. ഏറ്റവും പ്രായം കുറഞ്ഞ ബഹിരാകാശയാത്രികനാകാനും ജാക്ക് ആഗ്രഹിക്കുന്നതായും അവർ കൂട്ടിചേർത്തു.
പല കുട്ടികളും അവരുടെ സ്വപ്നങ്ങളെ വഴിയിൽ ഉപേക്ഷിക്കാറാണ് പതിവ്. എന്നാൽ ജാക്ക് തന്റെ സ്വപ്നങ്ങളെ ഒരു ചരിത്രസംഭവമാക്കി മാറ്റുകയാണ് ചെയ്തത് എന്നാണ് ഗിന്നസ് വേൾഡ് റെക്കോർഡ്സ് വിശദീകരിക്കുന്നത്. വീഡിയോയിൽ, ജാക്ക് തന്റെ മാതാപിതാക്കൾക്കൊപ്പം വായുവിൽ പൊങ്ങിക്കിടക്കുന്നതും, ജെല്ലി ബീൻസ് പിടിക്കുന്നതും, വെള്ളത്തുള്ളികൾ കുടിക്കുന്നതും ആയ രസകരമായ കാഴ്ച്ചകൾ കാണാം. ബഹിരാകാശയാത്രിക പരിശീലനം, ശാസ്ത്ര ഗവേഷണം, പൊതുജന ആസ്വാദനം എന്നിവയ്ക്കായി സീറോ ജി എന്ന കമ്പനിയാണ് ജാക്കിനും കുടുംബത്തിനും ആയി ഇത്തരം ഒരു അനുഭവം സംഘടിപ്പിച്ചതെന്നും ഗിനസ്സ് വേൾഡ് റെക്കോർഡ് അധികൃതർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









