ജ​പ്പാ​നി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​നം: 3 മ​ര​ണം

പ​ടി​ഞ്ഞാ​റ​ന്‍ ജ​പ്പാ​നി​ലെ ഒ​സാ​ക്ക​യി​ലു​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ല്‍ ഒ​ന്‍​പ​ത് വ​യ​സു​കാ​രി​യ​ട​ക്കം മൂ​ന്ന് പേ​ര്‍ മ​രി​ച്ചു. 200ല്‍ അധികം പേര്‍ക്ക് പരിക്ക്. 

Last Updated : Jun 18, 2018, 01:29 PM IST
ജ​പ്പാ​നി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​നം: 3 മ​ര​ണം

ടോ​ക്കി​യോ: പ​ടി​ഞ്ഞാ​റ​ന്‍ ജ​പ്പാ​നി​ലെ ഒ​സാ​ക്ക​യി​ലു​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ല്‍ ഒ​ന്‍​പ​ത് വ​യ​സു​കാ​രി​യ​ട​ക്കം മൂ​ന്ന് പേ​ര്‍ മ​രി​ച്ചു. 200ല്‍ അധികം പേര്‍ക്ക് പരിക്ക്. 

പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ 08:00 നാ​യി​രു​ന്നു റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 6.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. ഭൂ​നി​ര​പ്പി​ല്‍ നി​ന്ന് 10 കി​ലോ​മീ​റ്റ​ര്‍ ആ​ഴ​ത്തി​ലാ​ണ് പ്ര​ഭ​വ​കേ​ന്ദ്രം. 

സ്കൂളിന്‍റെ ഭിത്തി ഇടിഞ്ഞ് വീണാണ് പെണ്‍കുട്ടി മരിച്ചത്. മരിച്ച മറ്റു രണ്ടുപേരില്‍ ഒരാള്‍ വീട്ടിലെ ബുക്ക്‌ ഷെല്‍ഫിന് അടിയില്‍പ്പെട്ടും മറ്റെയാള്‍ ഭിത്തി ഇടിഞ്ഞ് വീണുമാണ് മരിച്ചത്. 

ക്യോടോ, നാര, ഹ്യോഗോ, ഷിഗ എന്നീ പ്രദേശങ്ങളെയും ഭൂചലനം നേരിയ തോതില്‍ ബാധിച്ചു. 

200ല്‍ അധികം പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റതായാണ് റിപ്പോര്‍ട്ട്. മ​ര​ണ സം​ഖ്യ ഇ​നി​യും ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ള്ള​താ​യാ​ണ് സൂചന. 

ഭൂ​ച​ല​ന​ത്തെ തു​ട​ര്‍​ന്നു ഒ​സാ​ക്ക​യി​ല്‍ നി​ന്ന് ടോ​ക്കി​യോ​യി​ലേ​ക്കു​ള്ള വി​വി​ധ ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കുകയും വിമാനത്താവളങ്ങള്‍ മണിക്കൂറുകളോളം അടച്ചിടുകയും ചെയ്തു. എന്നാല്‍, ആണവനിലയങ്ങൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്.

നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ള്‍​ക്ക് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ക്കു​ക​യും റോ​ഡു​ക​ള്‍ ത​ക​രു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പ​ല​യി​ട​ങ്ങ​ളി​ലും വൈ​ദ്യു​ത ബ​ന്ധം ന​ഷ്ട​പ്പെട്ടതോടെ രാ​ജ്യ​ത്ത് ര​ണ്ട് ല​ക്ഷ​ത്തോ​ളം പേ​ര്‍ ഇ​രു​ട്ടി​ലാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

 

 

Trending News