ചിലവ് ഓർത്താണ് വിവാഹത്തിൽ നിന്നും പിന്തിരിയുന്നതെങ്കിൽ, സർക്കാർ നൽകും 4.20 ലക്ഷം രൂപ

ജപ്പാൻ ടൈംസ് ആണ് ഇങ്ങനൊരു കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.  അതിന് കാരണം ജപ്പാനിലെ യുവതലമുറക്കാർ വിവാഹം കഴിക്കാൻ താൽപര്യം ഇല്ലാത്തവർ ആണത്രേ.  

Last Updated : Sep 24, 2020, 02:51 AM IST
  • വിവാഹം കഴിക്കുന്നവരുടെ എണ്ണത്തിൽ ഉണ്ടായ കുറവാണ് ഇത്തരമൊരു നീക്കത്തിന് സർക്കാരിനെ നിർബന്ധിതമാക്കിയതെന്നാണ് റിപ്പോർട്ട്.
  • വിവാഹം കുറഞ്ഞതോടെ ജനന നിരക്കും ജപ്പാനിൽ കുറയാൻ തുടങ്ങി.
  • സർക്കാർ പ്രഖ്യാപിച്ച തുക കൈക്കലാക്കാൻ വേണ്ടിയാണെങ്കിലും ഇനി ജപ്പാൻകാർ വിവാഹം കഴിക്കും എന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
ചിലവ് ഓർത്താണ് വിവാഹത്തിൽ നിന്നും പിന്തിരിയുന്നതെങ്കിൽ, സർക്കാർ നൽകും 4.20 ലക്ഷം രൂപ

ഒരു വിവാഹം ആകുമ്പോൾ കാശിന്റെ ചിലവിനെക്കുറിച്ച് പറയണ്ടല്ലോ..? അത് കാശുള്ളവരാണേലും അല്ലാത്തവരാണേലും ചിലവുള്ള കാര്യമാണെന്നതിൽ സംശയം വേണ്ട. ചിലർ കാശ് വാരിയെറിഞ്ഞായിരിക്കും വിവാഹം നടത്തുന്നതെങ്കിൽ മറ്റുചിലർ വളരെ ലളിതമായ ചടങ്ങിലൂടെയായിരിക്കും വിവാഹം നടത്തുന്നത്.  

എന്തായാലും വിവാഹത്തിന് നല്ലൊരു തുക വേണം എന്നുകരുതി പിന്മാറി നിൽക്കുന്നവർക്ക് സർക്കാർ നൽകുന്ന സഹായമിതാ.  വിവാഹം കഴിക്കുന്നവർക്ക് പണം നൽകുന്നത് ജപ്പാൻ സർക്കാർ ആണ് കേട്ടോ.  അതും ചെറിയ തുകയൊന്നുമല്ല കേട്ടോ 600,000 Yen അതായത് ഏകദേശം 4.20 ലക്ഷം രൂപയാണ് ജപ്പാൻ (Japan) നൽകുന്നത്. 

Also read: ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തി Saudi Arabia 

ജപ്പാൻ ടൈംസ് (The Jappan Times) ആണ് ഇങ്ങനൊരു കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.  അതിന് കാരണം ജപ്പാനിലെ യുവതലമുറക്കാർ വിവാഹം കഴിക്കാൻ താൽപര്യം ഇല്ലാത്തവർ ആണത്രേ.  വിവാഹം കഴിക്കുന്നവരുടെ എണ്ണത്തിൽ ഉണ്ടായ കുറവാണ് ഇത്തരമൊരു നീക്കത്തിന് സർക്കാരിനെ നിർബന്ധിതമാക്കിയതെന്നാണ് റിപ്പോർട്ട്.  

വിവാഹം കുറഞ്ഞതോടെ ജനന നിരക്കും ജപ്പാനിൽ (Japan) കുറയാൻ തുടങ്ങി.  സർക്കാർ പ്രഖ്യാപിച്ച തുക കൈക്കലാക്കാൻ വേണ്ടിയാണെങ്കിലും ഇനി ജപ്പാൻകാർ വിവാഹം കഴിക്കും എന്നാണ് സർക്കാരിന്റെ പ്രതീക്ഷ.  അടുത്ത ഏപ്രിൽ മുതൽ ഈ പദ്ധതി തുടങ്ങുമെന്നാണ് റിപ്പോർട്ട്.   ഇതിന് ചില നിയമങ്ങളും ഉണ്ട് കേട്ടോ. 

Also read: തന്റെ ഇഷ്ട പാട്ടുകാരനെ തേടിയെത്തി ഗോപി സുന്ദർ  

ഈ നിയമത്തിൽ പ്രധാനമായത് എന്നുപറയുന്നത് ഭാര്യാ ഭർത്താക്കൻമാരുടെ വയസ് 40 ന് താഴെ ആയിരിക്കണം എന്നതാണ്.  മാത്രമല്ല ഒരു വർഷത്തെ വരുമാനം 38 ലക്ഷത്തിൽ താഴെയായിരിക്കണം.  ഇവർക്ക് മാത്രമേ ഈ പദ്ധതിയുടെ ഭാഗമാകാൻ കഴിയൂ.  അതുപോലെ 35 ന് താഴെ പ്രായമുള്ളവർക്കുള്ള നിയമത്തിൽ വ്യത്യാസമുണ്ട് കേട്ടോ.  ഇവരുടെ വർഷ വരുമാനം 33 ലക്ഷം രൂപയാണെങ്കിൽ 2.1 ലക്ഷം രൂപ ഇവർക്ക് സർക്കാർ നൽകും.   

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ ആന്റ് സൊസൈറ്റി സെകുരിറ്റി റിസർച്ച് നടത്തിയ സർവ്വേയിൽ നിന്നുമാണ് ഈ നടപടിയിലേക്ക് സർക്കാർ നീങ്ങിയത്.  സർവ്വേയുടെ അടിസ്ഥാനത്തിൽ 2015 മുതൽ 25-34 വയസിന് ഇടയിൽ പ്രായമുളള 29.1% പുരുഷന്മാരും 17.8% സ്ത്രീകളും വിവാഹം കഴിക്കാത്തതിന്റെ കാരണം പണക്കുറവ് ആണെന്നാണ്.  

Also read: ഗണപതി ഭഗവാനെ ഇങ്ങനെ പ്രാർത്ഥിക്കുന്നത് ഉത്തമം

അതുകൊണ്ടുതന്നെ ഇങ്ങനൊരു പദ്ധതി സർക്കാർ ഇറക്കുന്നതോടെ ജപ്പാനിലെ ജനനനിരക്കിൽ (Population of Japan) വരും വർഷങ്ങളിൽ നല്ല വർദ്ധനവ് ഉണ്ടാകും എന്നാണ് പ്രതീക്ഷ.  

Trending News