ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഷി​ന്‍​സോ ആ​ബേയുടെ ഇ​ന്ത്യാ സന്ദര്‍ശനം മാറ്റിവച്ചു

ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഷി​ന്‍​സോ ആ​ബേയുടെ ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​നം റ​ദ്ദാ​ക്കി. 

Sheeba George | Updated: Dec 13, 2019, 02:51 PM IST
ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഷി​ന്‍​സോ ആ​ബേയുടെ ഇ​ന്ത്യാ സന്ദര്‍ശനം മാറ്റിവച്ചു

ന്യൂ​ഡ​ല്‍​ഹി: ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഷി​ന്‍​സോ ആ​ബേയുടെ ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​നം റ​ദ്ദാ​ക്കി. 

ഇന്ത്യന്‍ പാര്‍ലമെന്‍റ് പാസാക്കിയ പൗ​ര​ത്വ ഭേ​ദ​ഗ​തി ബില്ലിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ അസമിലും ത്രിപുരയിലും പ്രതിഷേധം കനത്തതോടെയാണ് പ്ര​ധാ​ന​മ​ന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം റ​ദ്ദാ​ക്കാനുള്ള തീരുമാനവുമായി ജപ്പാന്‍ മുന്നോട്ടു വന്നത്.

ഇന്ന് ഇന്ത്യയിലെത്താനിരുന്ന ജാപ്പനീസ് പ്രതിനിധി സംഘവും തങ്ങളുടെ ടിക്കറ്റ് റദ്ദാക്കിയതായാണ് റിപ്പോര്‍ട്ട്.

ഞാ​യ​റാ​ഴ്‍​ച ഗോ​ഹ​ട്ടി​യി​ല്‍ ന​ട​ക്കേ​ണ്ട ഇ​ന്ത്യ-​ജ​പ്പാ​ന്‍ ഉ​ച്ച​കോ​ടിയില്‍ പങ്കെടുക്കുക എന്നതായിരുന്നു ഷി​ന്‍​സോ ആ​ബേയുടെ ഇന്ത്യ സന്ദര്‍ശനത്തിന്‍റെ മുഖ്യ അജണ്ട. എന്നാല്‍, പൗ​ര​ത്വ ഭേ​ദ​ഗ​തി ബില്ലി​നെ​തി​രാ​യ പ്ര​ക്ഷോ​ഭം അസമില്‍ ശ​ക്ത​മാ​യ​തി​നെ തു​ട​ര്‍ന്ന് ഇ​ന്ത്യ-​ജ​പ്പാ​ന്‍ ഉ​ച്ച​കോ​ടി മാറ്റിവച്ചിരിക്കുകയാണ്. എന്നാല്‍ ഉച്ചകോടി നടക്കേണ്ട സ്ഥലത്തിന് മാറ്റമുണ്ടാവില്ല എന്നും ഗോ​ഹ​ട്ടിയിലാണ് ഉച്ചകോടി നടത്താന്‍ ഇന്ത്യ ആഗ്രഹിക്കുന്നതെന്നും, തിയതി പിന്നീട് തീരുമാനിക്കുമെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചന.  

ഇന്ത്യ-ജപ്പാന്‍ ഉച്ചകോടി റദ്ദാക്കിയേക്കുമെന്ന സൂചനകള്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ പുറത്തു വന്നിരുന്നു. 

അതേസമയം, ഉ​ച്ച​കോ​ടി സം​ബ​ന്ധി​ച്ച്‌ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കാ​നി​ല്ലെ​ന്ന് മാ​ധ്യ​മ​ങ്ങ​ളോ​ടാ​യി വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ര​വീ​ഷ് കു​മാ​ര്‍ അറിയിച്ചു. 

ഞാ​യ​റാ​ഴ്ച മു​ത​ല്‍ ചൊ​വ്വാ​ഴ്ച​വ​രെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഷി​ന്‍‌​സോ ആ​ബെ​യും പങ്കെടുക്കുന്ന ഉ​ച്ച​കോ​ടി തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. 

മുന്‍പ്, ബംഗ്ലാദേശ് വിദേശ കാര്യ മന്ത്രിയും, അഭ്യന്തര മന്ത്രിയും പൗ​ര​ത്വ ഭേ​ദ​ഗ​തി ബില്ലിനെതിരെ നടക്കുന്ന പ്രതിഷതത്തെ തുടര്‍ന്ന് ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയിരുന്നു.