)
ലോകത്തിലെ ഏറ്റവും പ്രായം ചെന്ന വനിതാ ബാർബറിന് ഗിന്നസ് വേൾഡ് റെക്കോർഡ്. 108 വയസുള്ള ജപ്പാൻകാരിയെയാണ് ലോകത്തിലെ ഏറ്റവും പ്രായം ചെന്ന വനിതാ ബാർബറായി തെരഞ്ഞെടുത്തത്. ഷിറ്റ്സുയി ഹകോയിഷി എന്ന സ്ത്രീ കഴിഞ്ഞ 94 വർഷങ്ങളായി ഈ ജോലി ചെയ്യുകയാണ്. ഈ 108 -ാം വയസ്സിലും അത് തുടരുകയാണ്.
മാർച്ച് 5 -നാണ് ടോച്ചിഗി പ്രിഫെക്ചറിലെ നകഗാവയിൽ നടന്ന ചടങ്ങിൽ ഹകോയിഷിക്ക് ഗിന്നസ് വേൾഡ് റെക്കോർഡിൽ നിന്നുള്ള ഈ അംഗീകാരം ലഭിച്ചത്. അവിടെ തന്നെയാണ് ഇപ്പോഴും അവർ തന്റെ ബാർബർഷോപ്പ് നടത്തുന്നത്. 1931 -ലാണ്, സ്വന്തം ജന്മനാട് വിട്ട് ഷിറ്റ്സുയി ടോക്കിയോയിലെ ഒരു ചെറിയ സലൂണിലേക്ക് അപ്രന്റീസായി വന്നത്. അതായിരുന്നു അവരുടെ കരിയറിന്റെ തുടക്കം. 20 -ാം വയസ്സിൽ അവർ തന്റെ ബാർബർ ലൈസൻസ് നേടി.
1939 -ൽ ഷിറ്റ്സുയിയും ഭർത്താവും ടോക്യോയിൽ സ്വന്തം ബാർബർ തുടങ്ങി. എന്നാൽ, രണ്ടാം ലോക മഹായുദ്ധം അവരുടെ ജീവിതത്തെ ദുരിതത്തിലേക്ക് നയിച്ചു. ആ സമയത്താണ് അവരുടെ ഭർത്താവ് മരിക്കുന്നതും അവരുടെ സലൂൺ വ്യോമാക്രമണത്തിൽ തകരുന്നതും.
എന്നാൽ, ആ പ്രതികൂല സാഹചര്യങ്ങളിൽ ഒന്നും തന്നെ അവർ തളർന്നില്ല. 1953 -ൽ അവർ നകഗാവയിലേക്ക് മടങ്ങുകയും മറ്റൊരു ബാർബർഷോപ്പ് തുറക്കുകയും ചെയ്തു. അവിടെ സ്ഥിരമായി വരുന്ന വിശ്വസ്തരായ ഒരുപാട് ആളുകളുണ്ട്. ഈ ജോലി നിർത്താൻ താൻ ഉദ്ദേശിക്കുന്നില്ല എന്നാണ് ഷിറ്റ്സുയി പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.