സൗദി വിഷന്‍ 2030 ന്റെ ഭാഗമായി, ജിദ്ദയില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവര്‍ വരാന്‍ പോകുന്നു. കിങ്ഡം ഹോള്‍ഡിങ് കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ജിദ്ദ ഇക്കണോമിക് കമ്പനിയാണ് ലോകത്തിലെ ഏറ്റവും വലിയ ടവര്‍ ഒരുക്കുന്നത്. ഒരു കിലോമീറ്ററിലേറെ ഉയരമുള്ള ജിദ്ദ ടവറിന്റെ നിര്‍മാണം 2013ലാണ് ആരംഭിച്ചത്. 2028ല്‍ ടവര്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
157 നിലകളില്‍ പടുത്തുയര്‍ത്തപ്പെടുന്ന ടവര്‍ കോംപ്ലക്സില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍, സാദാ ഹോട്ടലുകള്‍, ടൂറിസ്റ്റ് റിസോര്‍ട്ടുകള്‍, ഷോപ്പിങ് മാള്‍, വ്യാപാര സ്ഥാപനങ്ങള്‍, റസിഡന്‍ഷ്യല്‍ യൂനിറ്റുകള്‍, ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നിരീക്ഷണ ഗോപുരം, വിനോദ കേന്ദ്രങ്ങള്‍ എന്നിവയാണുണ്ടാവുക. 157 നിലകളില്‍ 63 നിലകളുടെ നിര്‍മാണം പൂര്‍ത്തിയായി. 59 എലിവേറ്ററുകളും 12 എസ്‌കലേറ്ററുകളും സ്ഥാപിച്ചുകഴിഞ്ഞു. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഞ്ച് ടവറുകളില്‍ രണ്ട് ടവറുകളുള്ള ഏക രാജ്യമായി സൗദി അറേബ്യ മാറും.
ഒരു കിലോമീറ്റര്‍ ഉയരമുള്ള ജിദ്ദ ടവര്‍ കൂടാതെ മറ്റൊന്ന് 601 മീറ്റര്‍ ഉയരമുള്ള മക്കയിലെ ക്ലോക്ക് ടവറാണ്.
അമേരിക്കന്‍ എന്‍ജിനീയര്‍ അഡ്രിയാന്‍ സ്മിത്ത് ആണ് നിരവധി സവിശേഷതകളോടെ ജിദ്ദ ടവര്‍ രൂപകല്‍പന ചെയ്തത്. ഏറ്റവും പ്രശസ്തമായ അന്താരാഷ്ട്ര വാസ്തുശില്പികളിലൊരാളായാണ് സ്മിത്തിനെ കണക്കാക്കുന്നത്. നിരവധി ഐതിഹാസിക കെട്ടിടങ്ങള്‍ അദ്ദേഹം രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ദുബൈയിലെ ബുര്‍ജ് ഖലീഫയാണ് അദ്ദേഹത്തിന്റെ മുന്‍കാല പദ്ധതികളില്‍ ഏറ്റവും പ്രധാനപ്പെട്ടത്.
സൗദി രാജകുമാരന്‍ അല്‍ വലീദ് ബിന്‍ തലാല്‍ അല്‍ സൗദ് നേതൃത്വം നല്‍കുന്ന ഈ അഭിലാഷ പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞാല്‍ നിലവില്‍ ലോകത്തിലെ ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ റെക്കോര്‍ഡാണ് ജിദ്ദ ടവര്‍ മറികടക്കുക. മൊത്തം 720 കോടി റിയാല്‍ മൂല്യമുള്ള ജിദ്ദ ടവര്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ കിങ്ഡം ഹോള്‍ഡിങ് കമ്പനി ബിന്‍ലാദിന്‍ ഗ്രൂപ്പുമായാണ് കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









