close

News WrapGet Handpicked Stories from our editors directly to your mailbox

ആദ്യ ഇന്‍സ്റ്റാ പോസ്റ്റിലൂടെ ഗിന്നസ് റെക്കോര്‍ഡ്!!

ഒരു കോടി ഇരുപത് ലക്ഷത്തിലധികം ലൈക്കുകളാണ് ഒരു ദിവസം പിന്നിടുമ്പോള്‍ താരത്തിന്‍റെ സെല്‍ഫിക്ക് ലഭിച്ചത്. 

Sneha Aniyan | Updated: Oct 17, 2019, 05:03 PM IST
ആദ്യ ഇന്‍സ്റ്റാ പോസ്റ്റിലൂടെ ഗിന്നസ് റെക്കോര്‍ഡ്!!

പുതുതായി ആരംഭിച്ച ഇന്‍സ്റ്റഗ്രാം പേജില്‍ ആദ്യമായി പങ്കുവച്ച പോസ്റ്റിലൂടെ ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി ഹോളിവുഡ് ചലച്ചിത്ര താരം ജെന്നിഫര്‍ അനിസ്റ്റണ്‍.

ലോകപ്രശസ്ത ടിവി സീരിസ് ആയ 'ഫ്രണ്ട്‌സി'ലെ സഹതാരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന സെല്‍ഫിയാണ് താരം ആദ്യമായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. 

ഫ്രണ്ട്‌സിലെ താരങ്ങളായ കോര്‍ട്ട്‌നി കോക്‌സ്, ലിസ കഡ്രൗ, മാറ്റ് ലെബ്ലാങ്ക്, മാത്യു പെറി, ഡേവിഡ് ഷ്വിമ്മെര്‍ എന്നിവര്‍ക്കൊപ്പമായിരുന്നു സെല്‍ഫി. 

പങ്കുവച്ച് നിമിഷങ്ങള്‍ക്കകം ചിത്രം റെക്കോര്‍ഡ് ലൈക്കുകലും ഷെയറുകളും സ്വന്തമാക്കുകയായിരുന്നു. 'ഞങ്ങള്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം ഫ്രണ്ട്‌സ്' - എന്ന അടിക്കുറിപ്പോടെയാണ് ജെന്നിഫര്‍ ചിത്രം പങ്കുവച്ചത്. 

ഒരു കോടി ഇരുപത് ലക്ഷത്തിലധികം ലൈക്കുകളാണ് ഒരു ദിവസം പിന്നിടുമ്പോള്‍ താരത്തിന്‍റെ സെല്‍ഫിക്ക് ലഭിച്ചത്. 

 
 
 
 

 
 
 
 
 
 
 
 
 

And now we’re Instagram FRIENDS too. HI INSTAGRAM

A post shared by Jennifer Aniston (@jenniferaniston) on

ഒരു മണിക്കൂറില്‍ ഒരു ലക്ഷത്തിലധിക൦ ഫോളോവേര്‍സിനെ സ്വന്തമാക്കിയ ജെന്നിഫറിന് അഞ്ച് മണിക്കൂര്‍ 16 മിനിറ്റില്‍ പത്ത് ലക്ഷമായി മാറുകയും ചെയ്തു.

ഇതോടെ ഏറ്റവും വേഗത്തില്‍ പത്ത് ലക്ഷം ഫോളോവേര്‍സിനെ സ്വന്തമാക്കുന്ന ആദ്യത്തെ താരമായി ജെന്നിഫര്‍ മാറി. 

പ്രിന്‍സ് ഹാരിയും ഭാര്യ മെഗാനുമായിരുന്നു ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്. അഞ്ച് മണിക്കൂര്‍ 45 മിനിറ്റിലാണ് പത്ത് ലക്ഷം ആരാധകരെ അവര്‍ നേടിയത്. 

ഇപ്പോള്‍ ഒരു കോടി പന്ത്രണ്ട് ലക്ഷം പേരാണ് താരത്തെ പിന്തുടരുന്നത്.