കാബൂളിലെ ഗുരുദ്വാര ആക്രമണത്തിന്‍റെ മുഖ്യസൂത്രധാരന് ഐഎസ്ഐ ബന്ധം!

കാബൂളിലെ ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനെ അഫ്ഗാന്‍ സേനയാണ് പിടികൂടിയത്.

Updated: Apr 5, 2020, 01:15 PM IST
കാബൂളിലെ ഗുരുദ്വാര ആക്രമണത്തിന്‍റെ മുഖ്യസൂത്രധാരന് ഐഎസ്ഐ ബന്ധം!

കാബൂള്‍:കാബൂളിലെ ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനെ അഫ്ഗാന്‍ സേനയാണ് പിടികൂടിയത്.
ഇസ്ലാമിക് സ്റ്റേറ്റ് ഖോറാസന്‍ പ്രൊവിന്‍സ്‌ തലവന്‍ മൗലവി അബ്ദുള്ള എന്ന അസ്ലം ഫറൂഖിയാണ് പിടിയിലായത്.ഇയാള്‍ ചോദ്യം ചെയ്യലില്‍ 
തനിക്ക് പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്ഐ യുമായി ബന്ധം ഉണ്ടെന്ന് സമ്മതിക്കുകയായിരുന്നു.

നേരത്തെ ലഷക്കര്‍ ഇ തോയ്ബയുമായും തെഹ്രിക്ക് ഇ താലിബാനുമായും ബന്ധപെട്ടും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നു.പാക്കിസ്ഥാന്‍ 
സ്വദേശിയായ ഇയാള്‍ക്ക് നിരവധി തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ട്,ഗുരുദ്വാരയ്ക്ക് നേര്‍ക്കുണ്ടായ ആക്രമണത്തിന് പിന്നില്‍ 
ഐഎസ്ഐഎസ് ആണെന്ന് അന്വേശണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഗുരുദ്വാര ആക്രമനത്തിലുണ്ടായിരുന്ന ചാവേറുകളില്‍ മലയാളി 
യുവാവും ഉണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു.കാസര്‍കോട്‌ തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ്‌ മുഹ്സിന്‍ ആണ് ആക്രമണം നടത്തിയ ഭീകരന്‍ മാരില്‍
ഒരാള്‍ എന്ന വിവരം പുറത്ത് വന്നതിന് പിന്നാലെ എന്‍ഐഎ ഇത് സംബന്ധിച്ചുള്ള അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

അസ്ലം ഫാറൂഖിക്കൊപ്പം നാല് ഭീകരര്‍ കൂടി സുരക്ഷാ സേനയുടെ പിടിയിലായിട്ടുണ്ട്,പാക്കിസ്ഥാന്‍ സ്വദേശികളായ മസൌദുള്ള,ഖാന്‍ മുഹമ്മദ്,
സല്‍മാന്‍,അലി മൊഹമ്മദ്‌ എന്നിവരാണ് പിടിയിലായത്.
മാര്‍ച്ച് 25 ന് കാബൂളിലെ സിഖ് ഗുരുദ്വാരയ്ക്ക് നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ 27 പേരാണ് കൊല്ലപെട്ടത്‌.