തെലങ്കാന വിദ്യാര്‍ഥി വധം: പ്രതിയുടേതെന്ന് സംശയിക്കുന്ന വീഡിയോ പുറത്ത്‌

  

Last Updated : Jul 8, 2018, 12:18 PM IST
തെലങ്കാന വിദ്യാര്‍ഥി വധം: പ്രതിയുടേതെന്ന് സംശയിക്കുന്ന വീഡിയോ പുറത്ത്‌

വാഷിങ്ടണ്‍:  ഇന്ത്യന്‍ വിദ്യാര്‍ഥി അമേരിക്കയില്‍ വെടിയേറ്റു മരിച്ച സംഭവത്തിലെ പ്രതിയെന്നു സംശയിക്കുന്നയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിച്ച് കന്‍സാസ് പോലീസ്.

ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പതിനായിരം ഡോളറാണ് പ്രതിഫലം പ്രഖ്യാപിച്ചിട്ടുള്ളത്.

മിസൗറി സര്‍വകലാശാല വിദ്യാര്‍ഥിയും തെലങ്കാന സ്വദേശിയുമായ ശരത് കൊപ്പു വെള്ളിയാഴ്ചയാണ് വെടിയേറ്റ് മരിച്ചത്. കന്‍സാസ് സിറ്റിയിലെ ഒരു ഭക്ഷണശാലയില്‍ വച്ചാണ് ശരത്തിന് വെടിയേറ്റത്. ഈ ഭക്ഷണശാലയിലെ ജീവനക്കാരനായിരുന്നു ശരത്തെന്ന് പോലീസ് പറഞ്ഞു. ശരത്തിനെ വെടിവച്ചതെന്ന് സംശയിക്കുന്നയാളുടെ സി സി ടിവി ദൃശ്യം കന്‍സാസ് പോലീസ് ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

വീഡിയോ കാണാം:

വീഡിയോയില്‍ കാണുന്ന ദൃശ്യങ്ങള്‍ അനുസരിച്ച് സംശയമുള്ള ആള്‍ വരയുള്ള ടിഷര്‍ട്ട് ആണ് ധരിച്ചിരിക്കുന്നത്‌. കൈയില്‍ ഒരു വെള്ള ടവല്‍ ഉണ്ട്. അയാള്‍ ഒരു മുറിയില്‍ നിന്നും അടുത്ത മുറിയിലേയ്ക്ക് നടക്കുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം. 

അഞ്ചു വെടിയുണ്ടകളാണ് ശരത്തിനേറ്റത്. തെലങ്കാനയിലെ വാറങ്കല്‍ സ്വദേശിയാണ് ശരത്. ജനുവരിയിലാണ് ഇദ്ദേഹം അമേരിക്കയിലെത്തിയത്. ശരത്തിന്‍റെ ശവശരീരം നാട്ടില്‍ എത്തിക്കുന്നതിന് അച്ഛനായ റാം മോഹന്‍ സുഷമ സ്വരാജിനെയും തെലങ്കാന മന്ത്രി കെടി രാമ റോയുമായി ബന്ധപ്പെട്ടിട്ടുണ്ട്.

Trending News