യുഎസിലെ ഇന്ത്യാക്കാരന്‍റെ കൊലപാതകം: മൌനം വെടിഞ്ഞ് വൈറ്റ് ഹൗസ്

ഇന്ത്യക്കാരന്‍റെ കൊലപാതകത്തില്‍ ഒരാഴ്ചയ്ക്ക് ശേഷം മൗനം വെടിഞ്ഞ് വൈറ്റ് ഹൗസ്. കന്‍സാസ് കൊലപാതകം അസ്വസ്ഥജനകമാണെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീയന്‍ സ്‌പൈസര്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്.

Last Updated : Feb 28, 2017, 04:24 PM IST
യുഎസിലെ ഇന്ത്യാക്കാരന്‍റെ കൊലപാതകം: മൌനം വെടിഞ്ഞ് വൈറ്റ് ഹൗസ്

ന്യൂഡല്‍ഹി: ഇന്ത്യക്കാരന്‍റെ കൊലപാതകത്തില്‍ ഒരാഴ്ചയ്ക്ക് ശേഷം മൗനം വെടിഞ്ഞ് വൈറ്റ് ഹൗസ്. കന്‍സാസ് കൊലപാതകം അസ്വസ്ഥജനകമാണെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീയന്‍ സ്‌പൈസര്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്.

കഴിഞ്ഞ ബുധനാഴ്ചയാണ് ശ്രീനിവാസ കുചിബോട്ട്‌ല എന്ന എന്‍ജിനീയറാണ് 51കാരനായ ആദം പുരിന്‍ടണ്‍ എന്നയാളുടെ വെടിയേറ്റ് മരിച്ചത്. ഇയാളുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്‍റെ രാജ്യത്ത് നിന്ന് പുറത്ത് പോകൂ എന്ന് ആക്രോശിച്ച് കൊണ്ടാണ്
മുന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കൂടിയായ ഇയാള്‍ ശ്രീനിവാസയ്ക്കും സുഹൃത്തിനും നേരെ വെടിയുതിര്‍ത്തത്. 

ഹൈദരാബാദ് സ്വദേശിയാണ് കൊല്ലപ്പെട്ട ശ്രീനിവാസ്. തിങ്കളാഴ്ച ഹൈദരാബാദില്‍ എത്തിച്ച മൃതദേഹം ഇന്ന് സംസ്‌കരിക്കും. കന്‍സാസിലെ ഒരു ബഹുരാഷ്ട്ര കമ്പനിയില്‍ ഏവിയേഷന്‍ പ്രോഗ്രാം മാനേജര്‍മാരായിരുന്നു ശ്രീനിവാസും മാടസാനിയും.

Trending News