പാക്കിസ്ഥാനില്‍ 'ഇമ്രാന്‍ കേക്ക്' തരംഗം!

പാകിസ്ഥാനിലെ വണ്‍സ് അപ്പോണ്‍ എ കേക്ക് എന്ന ബേക്കറി സ്ഥാപനത്തിന്‍റെ ഉടമ വര്‍ദ സഹീദ് ഇപ്പോള്‍ ഭയങ്കര തിരക്കിലാണ്. നാല് കിലോഗ്രാമുള്ള ഒരു കേക്കാണ് അതിന് കാരണം.  

Updated: Aug 10, 2018, 06:21 PM IST
പാക്കിസ്ഥാനില്‍ 'ഇമ്രാന്‍ കേക്ക്' തരംഗം!

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ വണ്‍സ് അപ്പോണ്‍ എ കേക്ക് എന്ന ബേക്കറി സ്ഥാപനത്തിന്‍റെ ഉടമ വര്‍ദ സഹീദ് ഇപ്പോള്‍ ഭയങ്കര തിരക്കിലാണ്. നാല് കിലോഗ്രാമുള്ള ഒരു കേക്കാണ് അതിന് കാരണം.  

കേക്കും തിരക്കും തമ്മില്‍ എന്താ ബന്ധമെന്നല്ലേ?

നിയുക്ത പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ രൂപത്തില്‍ നിര്‍മ്മിച്ച കേക്കാണ് അത്. രാജ്യത്തിന്‍റെ പുതിയ പ്രധാനമന്ത്രിയായി ഇമ്രാന്‍ ചുതലയേല്‍ക്കുന്നതിന്‍റെ മുന്നോടിയായി നിര്‍മ്മിച്ച ഈ കേക്ക് പാക്കിസ്ഥാനില്‍ വൈറലാണ്. 

ഇമ്രാന്‍ഖാന്‍റെ പാര്‍ട്ടി പതാകയുടെ നിറമാണ് കേക്കിന് നല്‍കിയിരിക്കുന്നത്. ചവിട്ടി നില്‍ക്കുന്ന പരവതാനിയും കഴുത്തിലിട്ടിരിക്കുന്ന ഷാളുമെല്ലാം അതേ കളര്‍ തന്നെയാണ്.

കഴിഞ്ഞ വര്‍ഷമാണ് താന്‍ ഈ കേക്ക് നിര്‍മ്മിച്ചതെന്നും ഈ വര്‍ഷം ഇതേ മാതൃകയില്‍ തന്നെ മറ്റൊരു കേക്ക് നിര്‍മ്മിക്കാനായിരുന്നു തീരുമാനമെന്നും വര്‍ദ പറയുന്നു. 

കഴിഞ്ഞ വര്‍ഷം നിര്‍മ്മിച്ച ഈ കേക്കാണ് ശ്രദ്ധ നേടിയത്. ഇത്രയും ശ്രദ്ധ നേടുമെന്ന് താന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ലെന്നും വര്‍ദ വ്യക്തമാക്കി.

ഫേസ്ബുക്കിലാണ് വര്‍ദ കേക്കിന്‍റെ ഫോട്ടോ ആദ്യം പോസ്റ്റ് ചെയ്തത്. അതിനുശേഷം ഇന്‍ബോക്‌സിലേക്ക് കേക്ക് ആവശ്യപ്പെട്ടു കൊണ്ട് നിരവധി പേരാണ് എത്തിയത്. കേക്ക് ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങളുടെ പ്രവാഹമായിരുന്നു എന്ന് സഹീദ് പറയുന്നു.

ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന അന്നേ ദിവസത്തേയ്ക്കാണ് മിക്കവരും കേക്കിന് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്.