)
വാഷിങ്ടൺ: ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ കാഷ് പട്ടേൽ രാജി വെക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നു. സ്ഥാനത്തിന് അയോഗ്യനാണ് എന്ന ആവശ്യമുന്നയിച്ചാണ് ആളുകൾ രാജി ആവശ്യപ്പെട്ടത്. ചാർളി കിർക്കിൻ്റെ കൊലപാതകത്തിൽ രാഷ്ട്രീയ- പൊതുജന സമ്മർദ്ദം നേരിടുകയാണ് കാഷ് പട്ടേൽ. റിപ്പോർട്ടുകൾ പ്രകാരം കൊലയാളിയായ ടൈലർ റോബിൻസണി സ്വമേധയാ കീഴടങ്ങി. എഫ്ബിഐയും നിയമ നിർവ്വഹണ ഏജൻസികളും കൊലയാളിയെ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടതോടെ എഫ്ബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് കാഷ് പട്ടേൽ രാജിവയ്ക്കണമെന്ന് ആവശ്യം ശക്തമായി.
ALSO READ: ചാർലി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത് ട്രംപിന്റെ വിശ്വസ്തനും വലതുപക്ഷ ആക്ടിവിസ്റ്റും
ചൊവ്വ, ബുധൻ ദിവസങ്ങളിൽ സെനറ്റ് ഹൗസ് ജുഡീഷ്യറി കമ്മിറ്റികൾക്ക് മുമ്പാകെ പട്ടേൽ ഹാജരാകും. കിർക്കിൻ്റെ കൊലപാതകം എഫ്ബിഐ കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് അദ്ദേഹം ചോദ്യങ്ങൾ നേരിടേണ്ടിവരും. കിർക്കിൻ്റെ കൊലയാളിയെന്ന് ആരോപിക്കപ്പെടുന്ന ടൈലർ റോബിൻസണെ ബ്യൂറോ വേഗത്തിൽ തിരിച്ചറിഞ്ഞ് പിടികൂടിയതിന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ശനിയാഴ്ച പട്ടേലിനെ പ്രശംസിച്ചിരുന്നു. 13,000 ഏജൻ്റുമാർ ഉൾപ്പെടെ 38,000 ഉദ്യോഗസ്ഥരെ നിയമിക്കുന്ന രാജ്യത്തെ പ്രമുഖ നിയമ നിർവ്വഹണ ഏജൻസിയെ നയിക്കാൻ പട്ടേൽ സജ്ജനല്ല എന്ന വിമർശനം നിലനിൽക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.