ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ലോകത്താകമാനം വ്യാപിച്ചിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിന്‍റെ വ്യാപനം തടയുന്നതിനായി വിവിധ നടപടികളാണ് ഓരോ രാജ്യങ്ങളും സ്വീകരിക്കുന്നത്. സമ്പൂര്‍ണ ലോക്ക് ഡൌണ്‍ ഉള്‍പ്പടെയുള്ള നടപടികളാണ് ഇതിന്‍റെ ഭാഗമായി വിവിധയിടങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 


സമ്പൂര്‍ണ അടച്ചുപൂട്ടല്‍ നടപ്പിലാക്കിയതോടെ പലരുടെയും വരുമാന മാര്‍ഗം നിലച്ചിരിക്കുകയാണ്. ദിവസവേതനത്തെ ആശ്രയിച്ചു ജീവിച്ചിരുന്നവരെയാണ് ഇത് കൂടുതലായും ബാധിച്ചിരിക്കുന്നത്. അവര്‍ക്ക് മറ്റൊരു വഴിയില്ല എന്നത് തന്നെ കാരണം. 


പെനിന ബഹതി കിറ്റ്‌സാവോയും കുടുംബവും അങ്ങനെ വരുമാന മാര്‍ഗം നിലച്ചവരാണ്. കെനിയയിലെ മൊംബാസ സ്വദേശിയാണ് പെനിന. ലോക്ക് ഡൌണിനെ തുടര്‍ന്ന് വരുമാനം നിലച്ചതോടെ മുഴുപട്ടിണിയിലാണ് പെനിനയും എട്ടു മക്കളും. 


ലോക്ക് ഡൌണ്‍: കേരളത്തില്‍ നിന്നുമുള്ള പ്രത്യേക തീവണ്ടി ഓടിതുടങ്ങി, ആദ്യ യാത്ര ഭുവനേശ്വറിലേക്ക്....


പാചകം ചെയ്യുകയാണെന്ന് വിശന്നുവലഞ്ഞിരിക്കുന്ന തന്‍റെ മക്കളെ വിശ്വസിപ്പിക്കാനായി കല്ലുകള്‍ തിളപ്പിക്കുകയാണ് പെനിന ചെയ്യുന്നത്.  തുണി കഴുകി വരുമാന മാര്‍ഗം കണ്ടെത്തിയിരുന്ന പെനിന ഒരു വിധവയാണെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. 


പെനിനയുടെ അയല്‍വാസിയായ പ്രിസ്ക മോമനിയാണ് പെനിനയുടെ ഈ അവസ്ഥ മീഡിയയ്ക്ക് മുന്നിലെത്തിച്ചത്. വെള്ളവും വൈദ്യുതിയുമില്ലാത്ത രണ്ട് മുറി വീട്ടിലാണ്‌ പെനിനയുടെയും എട്ടു മക്കളുടെയും താമസം.


മുഖ്യമന്ത്രിയുടെ 10 പ്രമാണങ്ങളില്‍ ഒന്ന്, എന്താണ് റിവേഴ്സ് ക്വാറന്റൈൻ?


കല്ല്‌ പാചകം ചെയ്ത് അധിക നാല്‍ കുട്ടികളെ പറ്റിക്കാനാകില്ല എന്നാണ് പെനിന പറയുന്നത്. താൻ കള്ളം പറയുകയാണെന്ന് കുട്ടികൾക്ക് അറിയാമെന്നും കുട്ടികൾ കരയുന്നത് കേട്ടാണ് അയല്‍ക്കാര്‍ കാര്യമന്വേഷിചാതെന്നും പെനിന പറഞ്ഞു. 


പെനിനയുടെ ദുരവസ്ഥ വാര്‍ത്തയായതോടെ നിരവധി പേരാണ് സഹായവുമായി രംഗത്തെത്തിയത്. മോമനിയാണ് പെനിനയ്ക്ക് വേണ്ടി ബാങ്ക് അക്കൗണ്ട് എടുത്ത് കൊടുത്തത്.