Mojtaba Khamenei:ഖമനേയിയുടെ പിൻഗാമിയായി മകൻ; മുജ്‌തബ ഖമനേയി ഇറാൻ്റെ പുതിയ പരമോന്നത നേതാവ്

Iran News: മുജ്‌തബയുടെ നിയമനം ട്രംപിന് രോഷമുണ്ടാക്കും കാരണം പുതിയ നേതാവിനെ തിരഞ്ഞെടുക്കുമ്പോൾ തനിക്കും ഒരു പങ്കുണ്ടായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

Written by - Ajitha Kumari | Last Updated : Mar 9, 2026, 09:00 AM IST
  • ഖമനേയിയുടെ മകൻ മുജ്‌തബ ഖമനേയിയെ ഇറാന്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്തു
  • മുജ്‌തബ ഖമനേയി ആയത്തുള്ള അഗളി ഖമേനിയയുടെ രണ്ടാമത്തെ മകനാണ്
Mojtaba Khamenei:ഖമനേയിയുടെ പിൻഗാമിയായി മകൻ; മുജ്‌തബ ഖമനേയി ഇറാൻ്റെ പുതിയ പരമോന്നത നേതാവ്

ടെഹ്‌റാൻ:  ഖമനേയിയുടെ മകൻ മുജ്‌തബ ഖമനേയിയെ ഇറാന്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്തു. മുജ്‌തബ ഖമനേയി ആയത്തുള്ള അഗളി ഖമേനിയയുടെ രണ്ടാമത്തെ മകനാണ്. 

Add Zee News as a Preferred Source

Also Read: ബഹ്റൈനിൽ ഇറാന്റെ മിസൈൽ ആക്രമണം; യുഎസ് നാവിക താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 21 സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

പരമോന്നത നേതാവിനെ തിരഞ്ഞടുക്കുന്നതിനുള്ള സമിതിയാണ് മുജ്‌തബ ഖമേനിയെ അലി ഖമേനിയയുടെ പിഗ്മിയായി തിരഞ്ഞെടുത്തത്.  ഈ പ്രഖ്യാപനം ടെഹ്‌റാൻ സമയം അർദ്ധരാത്രിയോടെയായിരുന്നു. ഇതോടെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ മൂന്നാമത്തെ പരമോന്നത നേതാവായിരിക്കുകയാണ് മുജ്‌തബ.

ആരാണീ മുജ്‌തബ?

ആയത്തുള്ള അലി ഖമേനിയയുടെ ആറു മക്കളിൽ രണ്ടാമനാണ് മുജ്‌തബ.  17 മാറ്റത്തെ വയസിൽ ഇറാൻ സൈന്യത്തിൽ ചേർന്ന മുജ്‌തബ ഇറാൻ-ഇറാഖ് യുദ്ധത്തിലും പങ്കെടുത്തിട്ടുണ്ട്. 

Also Read: ടി20 ലോകകപ്പ് ഫൈനൽ 2026: ഇന്ത്യക്ക് ലോകകപ്പ് നേടിക്കൊടുത്ത മികച്ച പ്രകടനക്കാർ ഇവർ

എന്നാൽ ഖമേനിയയുടെ പിൻഗാമി ആരായാലും അവരെ വേട്ടയാടുമെന്ന് ഇസ്രായേൽ നേരത്തെ ഭീഷണി മുഴക്കിയിരുന്നു. മാത്രമല്ല ഇറാനിലെ അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ തനിക്കും ഒരു പങ്കുണ്ടാകണമെന്ന അമേരിക്കൻ പ്രസിഡന്റിന്റെ ഭീഷണിയും നിലനിൽക്കുന്നുണ്ട്. ഇറാനിലെ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാൻ അധികാരമുള്ള 88 അംഗ വിദഗ്ധ സമിതിക്കും ഇസ്രായേൽ സൈന്യത്തിന്റെ ഭീഷണിയുണ്ട്. പിൻഗാമിയെ തിരഞ്ഞെടുക്കുന്ന യോഗത്തിൽ പങ്കെടുക്കുന്നവരെ തങ്ങൾ ലക്‌ഷ്യം വയ്ക്കുമെന്നും ഇസ്രായേൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനിടയിലാണ് ഇന്നലെ അർധരാത്രിയോടെ പുതുക്കിയ നേതാവിനെ തിരഞ്ഞെടുത്തിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News