close

News WrapGet Handpicked Stories from our editors directly to your mailbox

ചുംബിക്കുന്നത് കാണാന്‍ വ്യത്യസ്തമായൊരു മെനു!!

'നിങ്ങള്‍ക്കിനി വധുവിനെ ചുംബിക്കാം' എന്ന പുരോഹിതന്‍റെ വാക്കിനായാണ് അതിഥികള്‍ കാത്തു നില്‍ക്കുന്നത്. 

Updated: Jul 8, 2019, 05:46 PM IST
 ചുംബിക്കുന്നത് കാണാന്‍ വ്യത്യസ്തമായൊരു മെനു!!

പാശ്ചാത്യ ക്രിസ്ത്യന്‍ വിവാഹത്തിലെ ഏറ്റവും പ്രധാനപ്പെട്ടൊരു ചടങ്ങാണ് വധുവരന്മാര്‍ തമ്മിലുള്ള ചുംബനം. 

പ്രതിജ്ഞയെടുക്കുന്നതു൦ പരസ്പരം മോതിരം മാറുന്നതുമൊക്കെ അതിന് ശേഷം പ്രാധാന്യം നല്‍കുന്നവയാണ്.

'നിങ്ങള്‍ക്കിനി വധുവിനെ ചുംബിക്കാം' എന്ന പുരോഹിതന്‍റെ വാക്കിനായാണ് അതിഥികള്‍ കാത്തു നില്‍ക്കുന്നത്. 

എന്നാല്‍, വധുവരന്മാര്‍ ചുംബിക്കുന്നത് കാണണമെങ്കില്‍ അതിഥികള്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടി വരും. 

പാട്ട് പാടുന്നതും, ഡാന്‍സ് കളിക്കുന്നതുമൊക്കെ അതിഥികളെ കൊണ്ട് ചെയ്പ്പിച്ച ശേഷമാകും ചുംബനത്തിലേക്ക് കടക്കുക. 

എന്നാല്‍, ഏറെ വ്യത്യസ്തമായി തയാറാക്കിയ ഒരു മെനുവാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

ഫേസ്ബുക്കിലെ ഒരു വെഡ്ഡിംഗ് ഷേമിംഗ് ഗ്രൂപ്പിലാണ് മെനു ഷെയര്‍ ചെയ്തിരിക്കുന്നത്. 

വധുവരന്മാര്‍ ചുംബിക്കുന്നത് കാണണമെങ്കില്‍ നിങ്ങള്‍ കുറച്ച് അധ്വാനിക്കേണ്ടി വരും എന്ന് പറഞ്ഞാണ് മെനു പങ്കുവച്ചിരിക്കുന്നത്. 

എത്ര മികച്ച രീതിയില്‍ നിങ്ങള്‍ പങ്കെടുക്കുന്നുവോ അത്രയും മികച്ചതായിരിക്കും ചുംബനം എന്നും കുറിപ്പില്‍ പറയുന്നു. 

എങ്ങനെ ചുംബിക്കണം എന്ന് കാണിച്ച് കൊടുക്കുക, ഒരതിഥി മറ്റൊരതിഥിയെ ചുംബിക്കുക, ദാമ്പത്യ ജീവിതം സന്തോഷകരമാകാന്‍ ടിപ്സ് നല്‍കുക എന്നിവയാണ് അതില്‍ ചിലത്. 

ടോസിലൂടെയാണ് കാര്യങ്ങള്‍ തീരുമാനിക്കുക. ഹെഡ്സ് വീണാല്‍ നവദമ്പതികള്‍ ചുംബിക്കും അല്ലാത്ത പക്ഷം അതിഥികള്‍ തമ്മില്‍ ചുംബിക്കണം. 

എന്നാല്‍, ഇതിലും ഭേദം വധുവരന്മാര്‍ ചുംബിക്കുന്നത് കാണാതിരിക്കുന്നതാണ് എന്നാണ് ഒരു കൂട്ടം ആളുകളുടെ അഭിപ്രായം.