ആ ​ചും​ബ​നം ഇ​നി ഓ​ര്‍​മ്മ​!!

  ച​രി​ത്ര​ത്തി​ല്‍ ഇ​ടം നേ​ടി​യ ചും​ബ​നം ക്യാമറയില്‍ പകര്‍ത്തിയാതാകട്ടെ  ലൈ​ഫ് മാഗസി​ന്‍ ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ ആ​ല്‍​ഫ്ര​ഡ് ഐ​സ​ന്‍​സ്റ്റ​ഡും. 

Last Updated : Feb 19, 2019, 10:37 AM IST
ആ ​ചും​ബ​നം ഇ​നി ഓ​ര്‍​മ്മ​!!

ന്യൂ​യോ​ര്‍​ക്ക്: രണ്ടാം ലോക മഹായുദ്ധത്തിന്‍റെ ഏറ്റവും മനോഹരമായ ഓര്‍മ്മചിത്രത്തിലെ നായകന്‍ ജോ​ര്‍​ജ് മെന്‍ഡോന്‍​സ വിടവാങ്ങി. 95 വയസായിരുന്നു. 

പെട്ടന്നുണ്ടായ അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ജോ​ര്‍​ജ് മെന്‍ഡോന്‍​സ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നുവെന്ന് മകള്‍ ഷാരോണ്‍ മൊല്ലെര്‍ വ്യക്തമാക്കി. 

ര​ണ്ടാം ലോ​ക ​മ​ഹാ​യു​ദ്ധം അ​വ​സാ​നി​ച്ച​തി​ന്‍റെ ആ​ഹ്ലാ​ദം ചും​ബ​ന​ത്തി​ലൂ​ടെ ന​ഴ്സി​ന് പ​ക​ര്‍​ന്നു ന​ല്‍​കി​യ നാ​വി​ക​നാണ് ജോര്‍ജ്ജ് മെന്‍ഡോന്‍​സ. ന്യൂ​യോ​ര്‍​ക്കി​ലെ ടൈം​സ് സ്‌​ക്വ​യ​റി​ല്‍ വച്ചാണ് 21 വയസുകാരിയായിരുന്ന ഗ്രെ​റ്റ സിമ്മര്‍ ഫ്രൈ​ഡ്മാ​ന്‍ എന്ന നഴ്സിനെ മെന്‍ഡോന്‍​സ ചുംബിച്ചത്. 

യു​എ​സി​നു മു​ന്നി​ല്‍ ജ​പ്പാ​ന്‍ പ​രാ​ജ​യം സ​മ്മ​തി​ച്ച ദി​വ​സം ആഘോഷിക്കാനായി ടൈം​സ് സ്‌​ക്വ​യ​റി​ല്‍ എത്തിയതായിരുന്നു അവര്‍. തീര്‍ത്തും അപരിചിതരായിരുന്ന ഗ്രെ​റ്റ​യെ തെ​രു​വി​ല്‍​ വ​ച്ച്‌ ജോര്‍ജ്ജ് വാ​രി​പ്പു​ണ​ര്‍​ന്ന് ചും​ബി​ക്കുകയായിരുന്നു.

ച​രി​ത്ര​ത്തി​ല്‍ ഇ​ടം നേ​ടി​യ ചും​ബ​നം ക്യാമറയില്‍ പകര്‍ത്തിയാതാകട്ടെ  ലൈ​ഫ് മാഗസി​ന്‍ ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ ആ​ല്‍​ഫ്ര​ഡ് ഐ​സ​ന്‍​സ്റ്റ​ഡും. 

1980 ക​ളു​ടെ അ​വ​സാ​ന​ത്തോ​ടെ​യാ​ണ് ചിത്രത്തിലേത് ജോ​ര്‍​ജ്ജും ഗ്രെ​റ്റയുമാണെന്ന് ലോകം തിരിച്ചറിയുന്നത്. ഗ്രെറ്റ 2016 സെ​പ്റ്റം​ബ​റി​ല്‍ അന്തരിച്ചു. 92 വയസായിരുന്നു. 

Trending News