കശ്മീര്‍; പാക്കിസ്ഥാന് അന്താരാഷ്ട്ര കോടതിയെ സമീപിക്കാനാകില്ല!!

കാശ്മീര്‍ വിഷയത്തില്‍ പാക് സര്‍ക്കാരിന് അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാനാകില്ലെന്ന് റിപ്പോര്‍ട്ട്.

Last Updated : Sep 13, 2019, 06:51 PM IST
കശ്മീര്‍; പാക്കിസ്ഥാന് അന്താരാഷ്ട്ര കോടതിയെ സമീപിക്കാനാകില്ല!!

കാശ്മീര്‍ വിഷയത്തില്‍ പാക് സര്‍ക്കാരിന് അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാനാകില്ലെന്ന് റിപ്പോര്‍ട്ട്.

നിയമവശങ്ങള്‍ പരിശോധിക്കുന്നതിനായി പാക് സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

വിഷയം ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിക്കാമെന്ന് വ്യക്തമാക്കിയിരിക്കുന്ന റിപ്പോര്‍ട്ട് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് സമര്‍പ്പിച്ചു. 

യുദ്ധത്തിന് ആഗ്രഹിക്കുന്നില്ലെന്ന് കശ്മീര്‍ വിഷയത്തില്‍ സംഘടിപ്പിച്ച നയപ്രഖ്യാപന റാലിയില്‍ പറഞ്ഞ ഇമ്രാന്‍ ഖാന്‍ കശ്മീരിനുവേണ്ടി അവസാനംവരെ പോരാടുമെന്നും വ്യക്തമാക്കിയിരുന്നു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആര്‍എസ്എസിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച ഇമ്രാന്‍ ഹിറ്റ്‌ലര്‍ ജര്‍മനിയില്‍ നടപ്പാക്കിയതുപോലുള്ള അജണ്ടകളാണ് ആര്‍എസ്എസ് ബിജെപി സര്‍ക്കാരിലൂടെ നടപ്പാക്കുന്നതെന്നും പറഞ്ഞു.

ഇതിനിടെ, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കുന്ന ട്വീറ്റുകള്‍ പുറത്ത് വിട്ട് പാക് ഭരണകക്ഷിയായ പിടിഐ രംഗത്തെത്തിയിരുന്നു.

നരേന്ദ്രമോദി പാക്കിസ്ഥാനെ യുദ്ധത്തിലേക്ക് തള്ളിവിടുകയാണെന്നും മോദി ഗുജറാത്തിന്‍റെ കശാപ്പുകാരനാണെന്നുമുള്ള രീതിയിലായിരുന്നു ട്വീറ്റുകള്‍.

Trending News