കരിങ്കടലില്‍ തകര്‍ന്നു വീണ റഷ്യന്‍ സൈനിക വിമാനത്തിന്‍റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി

കരിങ്കടലില്‍ തകര്‍ന്നു വീണ റഷ്യന്‍ സൈനിക വിമാനത്തിന്‍റെ ബ്ലാക്കബോക്‌സ് കണ്ടെടുത്തു. തീരത്തുനിന്ന് ഒരു കിലോമീറ്ററോളം അകലെ കരിങ്കടലിൽ നടന്ന പരിശോധനയിലാണ് ആദ്യ ബ്ലാക്ക്ബോക്സ് കണ്ടെത്തിയത്. ബ്ലാക്ക്ബോക്സ് കണ്ടെത്തിയതോടെ അപകടത്തിന്‍റെ യഥാർഥ കാരണം കണ്ടുപിടിക്കാനാകുമെന്നാണ് കരുതുന്നത്.

Last Updated : Dec 27, 2016, 07:57 PM IST
കരിങ്കടലില്‍ തകര്‍ന്നു വീണ റഷ്യന്‍ സൈനിക വിമാനത്തിന്‍റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി

മോസ്‌കോ: കരിങ്കടലില്‍ തകര്‍ന്നു വീണ റഷ്യന്‍ സൈനിക വിമാനത്തിന്‍റെ ബ്ലാക്കബോക്‌സ് കണ്ടെടുത്തു. തീരത്തുനിന്ന് ഒരു കിലോമീറ്ററോളം അകലെ കരിങ്കടലിൽ നടന്ന പരിശോധനയിലാണ് ആദ്യ ബ്ലാക്ക്ബോക്സ് കണ്ടെത്തിയത്. ബ്ലാക്ക്ബോക്സ് കണ്ടെത്തിയതോടെ അപകടത്തിന്‍റെ യഥാർഥ കാരണം കണ്ടുപിടിക്കാനാകുമെന്നാണ് കരുതുന്നത്.

മൂന്ന് മൃതദേഹങ്ങള്‍ കൂടിയാണ് കഴിഞ്ഞ ദിവസത്തെ തിരച്ചിലില്‍ കണ്ടെത്തിയത്. ഇതുവരെ 12 പേരുടെ മൃതദേഹമാണ്  കണ്ടെത്തിയിട്ടുള്ളത്. വിമാനത്തിന്‍റെ കൂടുതല്‍ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.

കരിങ്കടൽതീരത്തെ സുഖവാസ കേന്ദ്രമായ സോച്ചിയിൽനിന്നു സിറിയയിലെ ലടാക്കിയയിലേക്കു പോയ ടിയു—154 വിമാനമാണു ടേക്ക് ഓഫിനുശേഷം മിനിറ്റുകൾക്കകം കരിങ്കടലിൽ തകർന്നുവീണത്. വിമാനത്തില്‍ 84 യാത്രക്കാരും 8 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.

More Stories

Trending News