ബോളിവുഡ് താരത്തെ പ്രശംസിച്ച്‌ മലാല!!

ബോളിവുഡ് ചിത്രം സീറോയെയും നായകന്‍ ഷാരൂഖ് ഖാനെയും പ്രശംസിച്ച് നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ് സായ്. 

Last Updated : Dec 24, 2018, 11:40 AM IST
ബോളിവുഡ് താരത്തെ  പ്രശംസിച്ച്‌ മലാല!!

ബോളിവുഡ് ചിത്രം സീറോയെയും നായകന്‍ ഷാരൂഖ് ഖാനെയും പ്രശംസിച്ച് നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ് സായ്. 

ചിത്രം ഏറെ രസകരമായിരുന്നെന്നും തനിക്കും കുടുംബത്തിനും ഏറെ ഇഷ്ടമായെന്നും സമൂഹ മാധ്യമങ്ങളില്‍ പങ്ക് വെച്ച വീഡിയോയില്‍ മലാല പറയുന്നു.

കൂടാതെ, താന്‍ ഷാരൂഖിന്‍റെ വലിയൊരു ആരാധികയാണെന്നും ചാറ്റ് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും മാലാല പറഞ്ഞു.

എന്നെങ്കിലും ഷാരൂഖിനെ നേരിട്ട് കാണണമെന്നാണ് ആഗ്രഹമെന്നും അന്ന് തന്‍റെ ജീവിതത്തിലെ മറക്കാനാവാത്ത ദിവസമായിരിക്കുമെന്നും മലാല വ്യക്തമാക്കി. 

 
 
 
 

 
 
 
 
 
 
 
 
 

Malala Yousafzai has something to say about Shah Rukh Khan (@iamsrk ) & his movie Zero. . . #Malala #malalayousafzai #ShahRukhKhan #KingKhan #Baadshah #Zero #ShahRukh #Love #KingKhan #SRK #Voompla #TheClubSRK #Bollywood #SRKFan #SRKFans #SRKians #SRKian

A post shared byheclubsrk) on

തനു വെഡ്‌സ് മനു റിട്ടേണ്‍സിന് ശേഷം ആനന്ദ് എല്‍ റായ് സംവിധാനം ചെയ്ത് ഷാരൂഖ് ഖാന്‍ നായകനായെത്തിയ ബോളിവുഡ് ചിത്രമാണ് സീറോ.  

ഷാരൂഖ് ഖാന്‍ മൂന്നടി പൊക്കമുള്ള കഥാപാത്രമായാണ് 'സീറോ'യില്‍ എത്തുന്നത്. ബൗവാ സിംഗ് എന്നാണ് ഷാരൂഖ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. 

കത്രീന കൈഫ്, അനുഷ്‌ക ശര്‍മ്മ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

റെഡ് ചില്ലീസ് എന്‍റര്‍ടെയിന്‍മെന്‍റ്സും കളര്‍ യെല്ലോ പ്രൊഡക്ഷന്‍സു൦ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
 

Trending News