മട്ടന് പകരം ബീഫ്; ഹോമം വേണം

യാത്ര ചിലവ് സൂപ്പര്‍ മാര്‍ക്കറ്റ് അധികൃതര്‍ നല്‍കണമെന്നാണ് ജസ്വീന്ദര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

Updated: Mar 13, 2019, 01:36 PM IST
മട്ടന് പകരം ബീഫ്; ഹോമം വേണം

ബീഫ് കഴിക്കുന്നത് പാപമായി കരുതുന്ന ജസ്വീന്ദര്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ആട്ടിറച്ചി വാങ്ങി, എന്നാല്‍, വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ അത് മാട്ടിറച്ചിയായി. 

സൂപ്പര്‍ മാര്‍ക്കറ്റില്‍ മാംസ പായ്ക്കറ്റിന് മുകളില്‍ പതിച്ച ലേബല്‍ മാറിപ്പോയതാണ് കാരണം. ആട്ടിറച്ചിയാണെന്ന ധാരണയിലാണ് പാക്കറ്റ് വാങ്ങിയത്. എന്നാൽ പാചകം ചെയ്ത് കഴിച്ച ശേഷമാണ് മാട്ടിറച്ചിയാണെന്ന് മനസിലായതെന്നാണ് ജസ്വീന്ദര്‍ പറയുന്നത്. 

ന്യൂസിലാന്‍ഡിലാണ് സംഭവം. അറിയാതെ കഴിച്ച ബീഫിന്‍റെ പാപങ്ങള്‍ തീരാന്‍ പരിഹാര ക്രിയകള്‍ നടത്താനൊരുങ്ങുകയാണ് ഇന്ത്യന്‍ വംശജനായ ജസ്വീന്ദറിപ്പോള്‍.

പരിഹാര കര്‍മ്മങ്ങള്‍ നടത്താന്‍ ഇന്ത്യയിലെത്തണം. അതിനുള്ളയാത്ര ചിലവ് സൂപ്പര്‍ മാര്‍ക്കറ്റ് അധികൃതര്‍ നല്‍കണമെന്നാണ് ജസ്വീന്ദര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.  

ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന ജസ്വീന്ദര്‍ 20 വര്‍ഷമായി ന്യൂസിലന്‍ഡിലെ താമസക്കാരനാണ്. അബദ്ധം സംഭവിച്ചതിന് പകരമായി സൂപ്പര്‍ മാര്‍ക്കറ്റ് ഇയാള്‍ക്ക് ഗിഫ്റ്റ് വൗച്ചര്‍ സമ്മാനിച്ചെങ്കിലും പരിഹാര കര്‍മ്മങ്ങള്‍ നടത്താന്‍ ഇന്ത്യയിലേക്ക് പോയിവരാനുള്ള യാത്രാചെലവ് സൂപ്പര്‍ മാര്‍ക്കറ്റ് നല്‍കണമെന്നാണ് ജസ്വീന്ദറിന്‍റെ ആവശ്യം.  

ഹിന്ദു മതവിശ്വാസമനുസരിച്ച് പശു പുണ്യ മൃഗമാണ്,അതിനെ ഉപദ്രവിക്കാനോ കൊല്ലാനോ പാടില്ല, അപ്പോള്‍ അതിനെ കൊന്ന് കഴിക്കുന്നത് വലിയ പാപമാണ്. അതു കൊണ്ട് അറിയാതെ കഴിച്ചതാണെങ്കിലും പരിഹാരക്രിയകള്‍ നടത്തണമെന്ന് ജസ്വീന്ദര്‍ പറയുന്നു. 

നാല് മുതല്‍ ആറ് ആഴ്ച നീളുന്ന കര്‍മങ്ങള്‍ക്ക് ശേഷം പുരോഹിതന്മാര്‍ ശുദ്ധീകരിക്കുകയും വേണം. അതിന് ഇന്ത്യയിലേക്ക് തന്നെ പോകണമെന്നാണ് ജസ്വീന്ദര്‍ പറയുന്നത്. ഗോമാംസം കഴിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തന്നോട് മിണ്ടാറില്ലെന്നും ഇയാള്‍ പറയുന്നു.

വലിയ സ്ഥാപനത്തിനെതിരെ കോടിയെ സമീപിക്കാന്‍ താല്‍പര്യമില്ലെന്നും സൂപ്പര്‍ മാര്‍ക്കറ്റ് അധികൃതര്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ജസ്വീന്ദര്‍ ആവര്‍ത്തിക്കുന്നു. 

Tags: