വധു പിന്മാറി, സ്വയം വിവാഹിതനായി വരൻ!!

പരസ്പരമുണ്ടായ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ വിവാഹത്തിൽ നിന്നും പിന്മാറുന്നതായി വിറ്റർ അറിയിക്കുകയായിരുന്നു. 

Written by - Sneha Aniyan | Last Updated : Nov 9, 2020, 06:33 PM IST
  • 2019 നവംബറിലായിരുന്നു ഡിയോഗോയുടെയും വിറ്റർ ബിയോണയുടെയും വിവാഹ നിശ്ചയം.
വധു പിന്മാറി, സ്വയം വിവാഹിതനായി വരൻ!!

വിവാഹത്തിൽ നിന്നും വധു പിന്മാറിയതിനെ തുടർന്നു സ്വയം വിവാഹം ചെയ്ത് വരൻ. ബ്രസീലു(Brazil)കാരനും ഡോക്ടറുമായ ഡിയോഗോ റാബെലോ ആണ് വധുവില്ലാതെ വിവാഹ ദിനം ആഘോഷമാക്കിയത്. തനറെ വിവാഹ ചിത്രങ്ങൾ ഡിയോഗോ  തന്നെയാണ് സമൂഹ മാധ്യങ്ങളിലൂടെ പങ്കുവച്ചത്. 

2019 നവംബറിലായിരുന്നു ഡിയോഗോയുടെയും വിറ്റർ ബിയോണയുടെയും വിവാഹ നിശ്ചയം. എന്നാൽ, ജൂലൈയിൽ പരസ്പരമുണ്ടായ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ വിവാഹത്തിൽ നിന്നും പിന്മാറുന്നതായി വിറ്റർ അറിയിക്കുകയായിരുന്നു.

ALSO READ | അന്ധയായ നായികയുടെ കിടപ്പറ രംഗങ്ങള്‍; സംവിധായകനെതിരെ കാജല്‍!!

എന്നാൽ, വിവാഹ  ഒരുക്കങ്ങളുമായി മുൻപോട്ട് പോയ ഡിയോഗോ വിവാഹം ആഘോഷമാക്കുകയായിരുന്നു. ഒരു ആഡംബര  റിസോർട്ടിൽ വച്ച് ഒക്ടോബർ 17നായിരുന്നു ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടക്കം 40 പേരാണ് വൊവാഹത്തിൽ പങ്കെടുത്തത്.

Trending News