ബില്ലടക്കാന്‍ പത്തുരൂപ തികഞ്ഞില്ല; അച്ഛന്‍ ചെയ്തത്!!

കൂടെയുണ്ടായിരുന്ന രണ്ടര വയസുകാരിയായ മകളെ പണയംവെച്ചു.

Last Updated : Apr 19, 2019, 11:56 AM IST
ബില്ലടക്കാന്‍ പത്തുരൂപ തികഞ്ഞില്ല; അച്ഛന്‍ ചെയ്തത്!!

ബീജിംഗ്: ഭക്ഷണം കഴിച്ച ശേഷം കാശ് കൊടുക്കാന്‍ നോക്കുമ്പോള്‍ നമ്മുടെ പേഴ്സ് ആരെങ്കിലും അടിച്ചോണ്ട് പോകുകയോ, അല്ലെങ്കില്‍ നമ്മുടെ കയ്യിലുള്ള കാശ് തികഞ്ഞില്ലെങ്കിലോ എന്താ നമ്മള്‍ ചെയ്യുക. 

പിന്നെ തരാം എന്ന് പറഞ്ഞിട്ട് വരാം എന്നുവിചാരിച്ചാല്‍ നടക്കില്ല, ആ കാശിനുള്ള പണി നമ്മളെ കൊണ്ട് ഹോട്ടല്‍ ജീവനക്കാര്‍ ചെയ്യിക്കും എന്ന കാര്യത്തില്‍ സംശയമില്ല അല്ലെ? എന്നാല്‍ ഇവിടെ അങ്ങനെ ഭക്ഷണം കഴിക്കാന്‍ വന്ന അച്ഛന്‍ കയ്യില്‍ പത്തു രൂപയുടെ കുറവ് കാരണം എന്താണ് ചെയ്തതെന്ന് അറിയണ്ടേ. 

കൂടെയുണ്ടായിരുന്ന രണ്ടര വയസുകാരിയായ മകളെ പണയംവെച്ചു. ഞെട്ടണ്ടാ, ഇത് വെറുതെ പറയുന്നതല്ല സംഭവിച്ചതാണ്. എവിടെയെന്നോ അങ്ങ് ചൈനയില്‍. 

മകളോടൊപ്പം എത്തിയ ഇയാള്‍ 62 രൂപ വിലയുള്ള ഭക്ഷണം കഴിച്ചതിന് ശേഷം കാശ് കൊടുക്കാന്‍ നോക്കിയപ്പോഴാണ് അറിഞ്ഞത് കയ്യില്‍ 10 രൂപ കുറവാണെന്ന്. മറ്റൊന്നും ചിന്തിക്കാതെ അയാള്‍ മകളെ ഉടനെ പണയം വെക്കുകയും നാളെയെത്തി കൊണ്ടുപോകാമെന്ന് പറഞ്ഞ് ഹോട്ടലില്‍ നിന്ന് ഇറങ്ങി പോകുകയും ചെയ്തു. 

ഇറങ്ങിപ്പോയ അച്ഛന്റെ പിന്നാലെ കരഞ്ഞുകൊണ്ട് കുഞ്ഞ് ഓടിയെങ്കിലും ബലം പ്രയോഗിച്ച് അയാള്‍തന്നെ കുഞ്ഞിനെ ഹോട്ടലിനുള്ളിലേയ്ക്ക് തള്ളിയിടുകയായിരുന്നു. ഇതുകണ്ട ഹോട്ടല്‍ ജീവനക്കാര്‍ കുഞ്ഞിനെ സമാധാനിപ്പിക്കുകയും അതിന് ശേഷം കുഞ്ഞിന്‍റെ അച്ഛനെ തിരയാനും തുടങ്ങിയെങ്കിലും കണ്ടെത്തിയില്ല.

അതോടെ ഹോട്ടലുകാര്‍ കുഞ്ഞിനെ പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.  കുറച്ച് നേരം കഴിഞ്ഞപ്പോള്‍ കാശുമായി കുഞ്ഞിന്‍റെ അച്ഛന്‍ ഹോട്ടലില്‍ എത്തിയപ്പോള്‍ കുഞ്ഞിനെ പൊലീസില്‍ ഏല്‍പ്പിച്ചെന്നറിഞ്ഞു ഹോട്ടല്‍ ജീവനക്കാരോട് കയര്‍ക്കുകയും പിന്നെ പൊലീസ് സ്റ്റേഷനില്‍ പോയി കുഞ്ഞിനെ കൂട്ടികൊണ്ടുപോകുകയും ചെയ്തു.

Trending News