Mark Carney: കാനഡയുടെ പ്രധാനമന്ത്രിയായി മാർക്ക് കാർണി അധികാരമേറ്റു

മന്ത്രിസഭയിൽ മൊത്തം 24 അംഗങ്ങളാണുള്ളത്. ട്രൂഡോ സർക്കാരിലെ 17 മന്ത്രിമാരെ ഒഴിവാക്കിയെങ്കിലും ചില പ്രമുഖരെ നിലനിർത്തിയിട്ടുണ്ട്.

Last Updated : Mar 15, 2025, 07:54 AM IST
  • കാനഡയുടെ ഇരുപത്തിനാലാമത്തെ പ്രധാനമന്ത്രിയായി സാമ്പത്തിക ശാസ്ത്രജ്ഞൻ കൂടിയായ മാർക്ക് കാർണി അധികാരമേറ്റു
  • ഒട്ടാവയിലെ പാർലമെന്‍റ് സമുച്ചയത്തിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ ഗവർണർ ജനറൽ മേരി സൈമൺ അധ്യക്ഷത വഹിച്ചിരുന്നു
Mark Carney: കാനഡയുടെ പ്രധാനമന്ത്രിയായി മാർക്ക് കാർണി അധികാരമേറ്റു

ഒട്ടാവ: കാനഡയുടെ ഇരുപത്തിനാലാമത്തെ പ്രധാനമന്ത്രിയായി സാമ്പത്തിക ശാസ്ത്രജ്ഞൻ കൂടിയായ മാർക്ക് കാർണി അധികാരമേറ്റു. ലിബറൽ പാർട്ടി നേതാവ് ജസ്റ്റിൻ ട്രൂഡോ ഔദ്യോഗികമായി രാജി സമർപ്പിച്ചതിന് പിന്നാലെ ഗവർണർ ജനറൽ മേരി സൈമൺ മാർക്ക് കാർണിയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കുകയായിരുന്നു. 

Add Zee News as a Preferred Source

Also Read: ലോകത്തിലെ ഏറ്റവും പ്രായം ചെന്ന വനിതാ ബാർബർ; വയസ് 108

ഒട്ടാവയിലെ പാർലമെന്‍റ് സമുച്ചയത്തിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ ഗവർണർ ജനറൽ മേരി സൈമൺ അധ്യക്ഷത വഹിച്ചിരുന്നു. മുൻ പ്രധാനമന്ത്രിമാർ, ഗവർണർ ജനറൽമാർ തുടങ്ങി രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം ചടങ്ങിൽ പങ്കെടുത്തു. എന്നാൽ അമ്പതു വർഷത്തിലേറെ ഭാരത്തിലിരുന്ന ശേഷം രാജിവച്ച മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ചടങ്ങിന് എത്തിയില്ല എന്നത് ശ്രദ്ധേയം.

കാർണി മന്ത്രിസഭയിൽ മൊത്തം 24 അംഗങ്ങളാണുള്ളത്. ട്രൂഡോ സർക്കാരിലെ 17 മന്ത്രിമാരെ ഒഴിവാക്കിയെങ്കിലും ചില പ്രമുഖരെ നിലനിർത്തിയിട്ടുണ്ട്. മെലണി ജോണി വിദേശകാര്യ മന്ത്രിയാകും. ട്രൂഡോ സർക്കാരിലെ ധനമന്ത്രി ഡൊമിനിക് ലെ ബ്ലാങ്ക് പുതിയ അന്താരാഷ്‌ട്ര വ്യാപാര മന്ത്രിയാകും,  പുതിയ ധനമന്ത്രി ഫ്രാൻസ്വാ ഫിലിപ്പെയാകും. ഒപ്പം മന്ത്രിസഭയിൽ 2 ഇന്ത്യൻ വംശജരുമുണ്ട്. മിനിസ്ട്രി ഓഫ് ഇന്നോവേഷൻ ശാസ്‌ത്ര - വ്യവസായ മന്ത്രിയായി അനിത ആനന്ദ് എത്തും. കമൽ ഖേര ആരോഗ്യ മന്ത്രിയാകും.

Also Read: മേട രാശിക്കാരുടെ മനസ് അസ്വസ്ഥമാകും, അറിയാം ഇന്നത്തെ രാശിഫലം!

ട്രംപിന്‍റെ തീരുവ യുദ്ധം തുടരുന്നതിനിടെ കടുത്ത ട്രംപ് വിരോധിയായ മാർക്ക് കാർണി കാനഡയുടെ പ്രധാനമന്ത്രിയായെത്തിയത് വ്യാപാര യുദ്ധം കനപ്പിക്കാനാണ് സാധ്യത എന്നും റിപ്പോർട്ടുണ്ട്. അമേരിക്കയുമായുള്ള കാനഡയുടെ ബന്ധം ഏറെ  വഷളായിരിക്കുന്ന സാഹചര്യത്തിൽ കാർണിയുടെ ഇടപെടൽ എന്താകും എന്നതും കണ്ടറിയാം. യൂറോപ്പുമായുള്ള ബന്ധം കൂടുതൽ ദൃഡമാക്കാനുള്ള നീക്കത്തിലാണ് കാനഡയുടെ പുതിയ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ തീരുമാനം എന്നത് വ്യക്തമാണ്. 

അടുത്ത ആഴ്ച്ച യൂറോപ്പ് സന്ദർശിക്കാൻ കാർണി തീരുമാനിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. യു കെ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെത്തുന്ന കാർണി, യു കെ പ്രധാനമന്ത്രി, ഫ്രഞ്ച് പ്രസിഡന്‍റ് എന്നിവരുമായും ചർച്ചകൾ നടത്തും. അമേരിക്കയുമായുള്ള വ്യാപാര തർക്കമാകും കൂടിക്കാഴ്ചകളിൽ മുഖ്യ വിഷയമാകുകയെന്നും റിപ്പോർട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News