)
കാബൂൾ: അഫ്ഗാനിസ്ഥാനിൽ വൻ ഭൂകമ്പത്തിൽ നിരവധി മരണം. അറുന്നൂറോളം പേർ കൊലപ്പെട്ടതായാണ് റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. അഫ്ഗാന്റെ തെക്കുകിഴക്കൻ മേഖലയിലാണ് ഭൂചലനത്തിൽ വലിയ നാശനഷ്ടമുണ്ടായത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് താലിബാൻ ഭരണകൂടം വ്യക്തമാക്കി.
നിരവധി വീടുകൾ ഭൂകമ്പത്തിൽ തകർന്നു. അവശിഷ്ടങ്ങൾക്കിടയിൽ നൂറു കണക്കിന് ആളുകൾ ഇപ്പോഴും കുടുങ്ങി കിടക്കുന്നുണ്ട്. അഫ്ഗാനെ ബാധിച്ച ദുരന്തത്തെ നേരിടാൻ അന്താരാഷ്ട്ര സമൂഹം സഹായിക്കണമെന്ന് താലിബാൻ അഭ്യർത്ഥിച്ചു. 2022 - 2023 വർഷങ്ങളിൽ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ രണ്ടായിരത്തോളം പേർ മരിച്ചിരുന്നു.
പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പാകിസ്ഥാൻ അതിർത്തിക്കടുത്തുള്ള കിഴക്കൻ അഫ്ഗാനിസ്ഥാനിലാണ് ഭൂകമ്പമുണ്ടായത്. ഞായറാഴ്ച രാത്രിയാണ് ഭൂകമ്പം ഉണ്ടായത്. തുടർച്ചയായി മൂന്ന് തവണ തുടർചലനങ്ങളുണ്ടായി. ഞായറാഴ്ച രാത്രി 11:47 ന് 8 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പമുണ്ടായത്. നൻഗർഹാർ പ്രവിശ്യയിലെ ജലാലാബാദിൽ നിന്ന് 27 കിലോമീറ്റർ കിഴക്ക്-വടക്കുകിഴക്കായി പ്രഭവകേന്ദ്രം സ്ഥിതി ചെയ്യുന്നതായും യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.