പരിക്കേറ്റവരെ മെഡിക്കല്‍ സെന്ററുകളിലേക്ക് മാറ്റിയതായി ക്രൈസിസ് മാനേജ്മെന്റ് ഉദ്യോഗസ്ഥന് അറിയിച്ചു.

തെഹ്റാന്: ഇറാനിയന്‍ തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസില്‍ ശനിയാഴ്ച ഉണ്ടായ വന്‍ സ്ഫോടനത്തില്‍ 400 പേര്‍ക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ തുറമുഖ, മാരിടൈം ഓര്‍ഗനൈസേഷനുമായി ബന്ധമുള്ള സിന കണ്ടെയ്നര്‍ യാര്‍ഡിലാണ് സ്ഫോടനം നടന്നത്. ഒമാനില്‍ അമേരിക്കയുമായുള്ള രാജ്യത്തിന്റെ മൂന്നാം ഘട്ട ആണവ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണിത്.
അതെസമയം തീ അണയ്ക്കുന്നതിനായി തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഇറാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഫോടനം നടന്ന സമയത്ത് ധാരാളം തുറമുഖ ജീവനക്കാര്‍ അവിടെ ഉണ്ടായിരുന്നു. അങ്ങനെ ഏങ്കില്‍ സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിരിക്കാം എന്ന് അര്‍ദ്ധ- ഔദ്യോഗിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഷാഹിദ് രാജീ പോര്‍ട്ട് വാര്‍ഫ് പ്രദേശത്ത് സൂക്ഷിച്ചിരുന്ന നിരവധി കണ്ടെയ്നറുകള്‍ പൊട്ടിത്തെറിച്ചതാണ് ഈ സംഭവത്തിന് കാരണമെന്നും, നിലവില്‍ പരിക്കേറ്റവരെ ഒഴിപ്പിക്കുകയും മെഡിക്കല്‍ സെന്ററുകളിലേക്ക് മാറ്റിയതായും ക്രൈസിസ് മാനേജ്മെന്റ് ഉദ്യോഗസ്ഥന് സ്റ്റേറ്റ് ടിവിയോട് പറഞ്ഞു.
സ്ഫോടനത്തിന്റെ ശക്തി വളരെ ശക്തമായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ കിലോമീറ്റര്‍ അകലെയുളള ജനാലകള്‍ വരെ തകര്‍ന്നു. സ്ഫോടനത്തിന് ശേഷമുളള മേഘങ്ങളുടെ ദൃശ്യം ഇറാനിയന്‍ മാധ്യമങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളില്‍ പ്രദേശത്ത് നിന്ന് വലിയ തോതില്‍ കറുത്ത പുക ഉയരുന്നത് കാണാം.
2020-ല്‍ ഇതേ തുറമുഖത്തെ കമ്പ്യൂട്ടറുകള്‍ക്ക് നേരെ സൈബര്‍ ആക്രമണം ഉണ്ടായി. ഇറാന്റെ മുഖ്യശത്രുവായ ഇസ്രായേലാണ് ആ സംഭവത്തിന് പിന്നിലെന്ന് നേരത്തെ നടന്ന ഇറാനിയന്‍ സൈബര്‍ ആക്രമണത്തിനുള്ള പ്രതികാരമായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.