ജക്കാർത്ത: ഇന്തോനേഷ്യയിലെ ബാലിയിൽ വൻ അഗ്നിപർവ്വത സ്ഫോടനം. നിരവധി വിമാന സർവീസുകൾ റദ്ദാക്കി. മൗണ്ട് ലെവോതോബി ലാകീ ലാകീ എന്ന അഗ്നിപർവ്വതം ആണ് പൊട്ടിത്തെറിച്ചത്. ബാലി വിമാനത്താവളത്തിന് സമീപമാണ് ഈ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്.
അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്ന് 10,000 മീറ്ററിലധികം ഉയരത്തിൽ ചാരം വ്യാപിച്ചതിനെ തുടർന്നാണ് വിമാന സർവീസുകൾ റദ്ദാക്കിയത്. ബാലിയിലെ എൻഗുര റായ് വിമാനത്താവളത്തിലേക്കുള്ള സർവീസുകൾ നിർത്തിവച്ചു.
സുരക്ഷാ നടപടികളുടെ ഭാഗമായാണ് വിവിധ എയർലൈനുകൾ സർവീസ് നിർത്തിവച്ചത്. ഡൽഹിയിൽ നിന്ന് ബാലിയിലേക്ക് പുറപ്പെട്ട എയർഇന്ത്യ വിമാനം തിരിച്ചിറക്കി. യാത്രാമധ്യേ തിരിച്ച് വരാൻ നിർദേശം നൽകുകയായിരുന്നു. തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.
അഗ്നിപർവ്വത സ്ഫോടനത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. 6.84 മൈൽ ഉയരത്തിൽ ചൊവ്വാഴ്ചയാണ് ആദ്യ സ്ഫോടനം ഉണ്ടായത്. ബുധനാഴ്ച രാവിലെ വീണ്ടും അഗ്നപർവ്വത സ്ഫോടനം ഉണ്ടായി. ഇന്ത്യ, ഓസ്ട്രേലിയ, സിങ്കപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകളാണ് അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്ന് റദ്ദാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.