വിസാ ലഭിക്കാനിനി വേണം ഫേസ്ബുക്ക്‌-ട്വിറ്റര്‍ വിവരങ്ങള്‍!!

യുഎസ് വിസ ലഭിക്കാന്‍ ഇനി പാസ്പോര്‍ട്ട് വിവരങ്ങള്‍ മാത്രം നല്‍കിയാല്‍ പോരാ.. ഒപ്പം വേണം ഫേസ്ബുക്ക്‌-ട്വിറ്റര്‍ വിവരങ്ങളും‍!!

Last Updated : Jun 3, 2019, 03:41 PM IST
വിസാ ലഭിക്കാനിനി വേണം ഫേസ്ബുക്ക്‌-ട്വിറ്റര്‍ വിവരങ്ങള്‍!!

യുഎസ് വിസ ലഭിക്കാന്‍ ഇനി പാസ്പോര്‍ട്ട് വിവരങ്ങള്‍ മാത്രം നല്‍കിയാല്‍ പോരാ.. ഒപ്പം വേണം ഫേസ്ബുക്ക്‌-ട്വിറ്റര്‍ വിവരങ്ങളും‍!!

വിസാ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായാണ് സോഷ്യല്‍ മീഡിയ വിവരങ്ങളും നല്‍കണമെന്ന് അമേരിക്ക നിര്‍ദേശിച്ചിരിക്കുന്നത്.

അഞ്ച് വര്‍ഷത്തെ സോഷ്യല്‍ മീഡിയ വിവരങ്ങളാണ് നല്‍കേണ്ടത്. യൂസര്‍ നെയിമിന് പുറമേ പഴയ ഇമെയില്‍ ഐഡി, ഫോണ്‍ നമ്പര്‍ എന്നിവയും നല്‍കേണ്ടതുണ്ട്. 

മികച്ച കുടിയേറ്റക്കാരെയും സന്ദര്‍ശകരെയും മാത്രം തിരഞ്ഞെടുക്കുന്നതിനാണ് ട്രംപ് ഭരണകൂടം പുതിയ നിയമം കൊണ്ട് വന്നിരിക്കുന്നത്. 

പഠന സംബന്ധമായ ആവശ്യങ്ങള്‍ക്ക് പോകുന്നവര്‍, ജോലി തേടി പോകുന്നവര്‍ അങ്ങനെ പ്രതിവര്‍ഷം 14.7 മില്ല്യന്‍ ആളുകളെയാണ് പുതിയ നിയമം ബാധിക്കുക. 

അതേസമയം, നയതന്ത്ര പ്രതിനിധികള്‍ക്കും രാജ്യത്തിന്‍റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കുന്നവര്‍ക്കും നിയമത്തില്‍ ഇളവുണ്ട്. 

യുഎസ് പൗരന്‍മാരുടെ സംരക്ഷണം ഉറപ്പാക്കാനും അനധികൃത കടന്നുകയറ്റങ്ങള്‍ ഒഴിവാക്കുന്നതിനുമായാണ് വിസാ നിയമങ്ങള്‍ കര്‍ശനമാക്കിയിരിക്കുന്നത്. 

അപേക്ഷകരുടെ മുന്‍കാല ചരിത്രങ്ങള്‍ അറിയുന്നതിനായാണ് സോഷ്യല്‍ മീഡിയ വിവരങ്ങള്‍ വാങ്ങുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. 

Trending News