Middle East Peace Plan Summit: ഗാസ സമാധാന ഉച്ചകോടി നാളെ, ഹമാസും ഇസ്രയേലും പങ്കെടുക്കില്ല, മോദിയെ ക്ഷണിച്ച് ട്രംപ്

 ഷാം എൽ-ഷെയ്ക്കിൽ നടക്കുന്ന മിഡിൽ ഈസ്റ്റ് സമാധാന ഉച്ചകോടിക്ക് നാളെ  തുടക്കം.  റിപ്പോർട്ടുകൾ അനുസരിച്ച്, പ്രാരംഭ ഘട്ടത്തിലെ ചർച്ചകളിൽ ഇസ്രയേലും ഹമാസും പങ്കെടുക്കില്ല.   

Written by - Zee Malayalam News Desk | Last Updated : Oct 12, 2025, 12:42 PM IST
  • ഡോണൾഡ് ട്രംപും ഈജിപ്ഷ്യൻ പ്രസിഡൻ്റ് അബ്ദുൽ ഫത്താ അൽ-സിസിയും, ഷാം എൽ-ഷെയ്ക്കിൽ നടക്കുന്ന ഗാസ സമാധാന ഉച്ചകോടിക്ക് നാളെ നേതൃത്വം നൽകും.
  • ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ട്രംപിൻ്റെയും അൽ സിസിയുടെയും ക്ഷണം ലഭിച്ചുണ്ട്.
Middle East Peace Plan Summit: ഗാസ സമാധാന ഉച്ചകോടി നാളെ, ഹമാസും ഇസ്രയേലും പങ്കെടുക്കില്ല, മോദിയെ ക്ഷണിച്ച് ട്രംപ്

അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപും ഈജിപ്ഷ്യൻ പ്രസിഡൻ്റ് അബ്ദുൽ ഫത്താ അൽ-സിസിയും, ഷാം എൽ-ഷെയ്ക്കിൽ നടക്കുന്ന മിഡിൽ ഈസ്റ്റ് സമാധാന ഉച്ചകോടിക്ക് നാളെ  നേതൃത്വം നൽകും. റിപ്പോർട്ടുകൾ അനുസരിച്ച്, പ്രാരംഭ ഘട്ടത്തിലെ ചർച്ചകളിൽ ഇസ്രയേലും ഹമാസും പങ്കെടുക്കില്ല.

Add Zee News as a Preferred Source

ഷാം എൽ-ഷെയ്ക്കിലെ റെഡ് സീ റിസോർട്ടിലാകും 20 ൽ അധികം രാജ്യങ്ങളുടെ തലവൻമാർ പങ്കെടുക്കുന്ന ഉച്ചകോടി നടക്കുക. യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ്, ബ്രിട്ടൻ പ്രധാനമന്ത്രി കേർ സ്റ്റാർമർ, ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണി, സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്,  ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ എന്നിവർ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ട്രംപിൻ്റെയും അൽ സിസിയുടെയും ക്ഷണം ലഭിച്ചുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും, പേരധാനമന്ത്രിയുടെ ഓഫീസ് വിവരം സ്ഥിരീകരിച്ചിട്ടില്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News