close

News WrapGet Handpicked Stories from our editors directly to your mailbox

പെട്രോള്‍ വിലയെ കടത്തി വെട്ടി പാല്‍ വില!!

സര്‍ക്കാര്‍ തീരുമാനിച്ച പാലിന്‍റെ ഔദ്യോഗിക വില ലിറ്ററിന് 94 രൂപയാണ്. 

Sneha Aniyan | Updated: Sep 11, 2019, 12:33 PM IST
പെട്രോള്‍ വിലയെ കടത്തി വെട്ടി പാല്‍ വില!!

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ പ്രധാന നഗരങ്ങളില്‍ പെട്രോള്‍ വിലയില്‍ വന്‍ വര്‍ധന. മുഹറത്തോടനുബന്ധിച്ചാണ് പാല്‍ വില നിയന്ത്രണാതീതമായി കുതിക്കുന്നത്. 

കറാച്ചിയിലും സിന്ദ് പ്രവശ്യയിലും 120 മുതല്‍ 140 രൂപ വരെയാണ് പാല്‍ വില.  പെട്രോള്‍ വിലയെക്കാളും ഉയര്‍ന്നു നില്‍ക്കുകയാണ് പാക്കിസ്ഥാനില്‍ പാല്‍ വില എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. 

പെട്രോളിനും ഡീസലിനും പാക്കിസ്ഥാനില്‍ യഥാക്രമം 113 രൂപയും 91 രൂപയുമാണ് ഒരു ലിറ്ററിന്‍റെ വില. ഒരിക്കലും പാലിന് ഇത്രയും വില ഉയര്‍ന്നിട്ടില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. 

എന്നാല്‍, സര്‍ക്കാര്‍ തീരുമാനിച്ച പാലിന്‍റെ ഔദ്യോഗിക വില ലിറ്ററിന് 94 രൂപയാണ്. വ്യാപാരികള്‍ നിശ്ചയിച്ച വില 110 രൂപയും.

മുഹറത്തോടനുബന്ധിച്ച് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആളുകള്‍ക്ക് പാല്‍, വെള്ളം, ജ്യൂസ് എന്നിവ നല്‍കാനായി സ്റ്റാളുകള്‍ തുറന്നിട്ടുണ്ട്.

ഇതോടെ, പാലിന്‍റെ ഡിമാന്‍ഡ് കൂടി. കൂടാതെ, പാൽ ലഭ്യത പരിമിതപ്പെടുത്തി വ്യാപാരികൾ കൃത്രിമ ക്ഷാമം സൃഷ്ടിച്ചതും വില വര്‍ധനയ്ക്ക് കാരണമായി. 

വില വര്‍ധനയെ തുടര്‍ന്ന് സെപ്റ്റംബര്‍ 13ന് ഓഹരി ഉടമകളുടെയും ഡയറി ഉടമകളുടെയും ചര്‍ച്ച നടത്തും.

വില്‍പ്പന നിരക്ക് നിയന്ത്രണ ബ്യൂറോ സ്പെഷ്യല്‍ ചീഫ് ഡോ. ഖാതു മല്‍ ജീവനാണ് ചര്‍ച്ച വിളിച്ചു ചേര്‍ത്തിരിക്കുന്നത്.