)
പലസ്തീൻ-ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിൻ്റെ നേതൃത്വത്തെ പ്രശംസിച്ച് നരേന്ദ്ര മോദി. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച നിർദ്ദേശങ്ങളിൽ ചിലത് ഹമാസ് അംഗീകരിച്ചതിനെ തുടർന്നാണ് മോദി തൻ്റെ എക്സിൽ ട്രംപിനെ പ്രശംസിച്ചത്.
"ഗാസയിലെ സമാധാന ശ്രമങ്ങൾ നിർണായക പുരോഗതി കൈവരിക്കുന്ന സാഹചര്യത്തിൽ പ്രസിഡൻ്റ് ട്രംപിൻ്റെ നേതൃത്വത്തെ സ്വാഗതം ചെയ്യുന്നു. ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള സൂചനകൾ ഒരു സുപ്രധാന ചുവടുവെയ്പ്പാണ്" പ്രധാനമന്ത്രി മോദി തൻ്റെ എക്സിൽ കുറിച്ചു. സമാധാനം കൈവരിക്കുന്നതിനുള്ള ശ്രമങ്ങളെ ഇന്ത്യ തുടർന്നും പിന്തുണയ്ക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
We welcome President Trump’s leadership as peace efforts in Gaza make decisive progress. Indications of the release of hostages mark a significant step forward.
— Narendra Modi (@narendramodi) October 4, 2025
India will continue to strongly support all efforts towards a durable and just peace.@realDonaldTrump @POTUS
ഇസ്രായേൽ-പലസ്തീൻ യുദ്ധം അവസാനിപ്പിക്കാൻ 20 പദ്ധതി നിർദ്ദേശങ്ങൾ വൈറ്റ് ഹൗസ് പുറത്തിറക്കിയിരുന്നു. ഇസ്രയേലി ബന്ധികളെ മോചിപ്പിക്കുക തുടങ്ങിയ ചില നിബന്ധനകൾ ഹമാസ് അംഗീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.