ഡെബ്ബി ചുഴലിക്കാറ്റ് ഓസ്ട്രേലിയയിലെ ക്യൂൻസ്‌ലൻഡ് തീരത്തെത്തി

ഓസ്‌ട്രേലിയയെ ആശങ്കയില്‍ ആക്കിയിരുന്ന ഡെബ്ബി ചുഴലിക്കാറ്റ് ഓസ്ട്രേലിയയിലെ ക്യൂൻസ്‌ലൻഡ് തീരത്തെത്തി. മണിക്കൂറില്‍ 263 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയടിക്കുന്നത്. വിറ്റ്‌സണ്‍ഡേ ദീപില്‍ വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

Last Updated : Mar 28, 2017, 06:44 PM IST
ഡെബ്ബി ചുഴലിക്കാറ്റ് ഓസ്ട്രേലിയയിലെ ക്യൂൻസ്‌ലൻഡ് തീരത്തെത്തി

സിഡ്‌നി: ഓസ്‌ട്രേലിയയെ ആശങ്കയില്‍ ആക്കിയിരുന്ന ഡെബ്ബി ചുഴലിക്കാറ്റ് ഓസ്ട്രേലിയയിലെ ക്യൂൻസ്‌ലൻഡ് തീരത്തെത്തി. മണിക്കൂറില്‍ 263 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയടിക്കുന്നത്. വിറ്റ്‌സണ്‍ഡേ ദീപില്‍ വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്നു ഓസ്ട്രേലിയയിൽ വിനോദസഞ്ചാരികൾ ഉൾപ്പെടെ 25,000 ഓളം പേരെ മാറ്റിപ്പാർപ്പിച്ചിരുന്നു. ചുഴലിക്കാറ്റ് വലിയ നാശനഷ്ടം വിതച്ചതായാണ് റിപ്പോർട്ട്. കാറ്റ് ശക്തിയാർജിച്ചതോടെ 23,000 വീടുകളുടെ വൈദ്യുതി ബന്ധം താറുമാറായി. 

2011ല്‍ വീശിച്ചയടിച്ച യാസി ചുഴലിക്കാറ്റിനേക്കാള്‍ നാശനഷ്ടം ഡെബ്ബി വരുത്തുമെന്നാണ് സൂചന. ബോവെന്‍, എയര്‍ലീ ബീച്ചുകള്‍ക്ക് സമീപം വന്‍തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Trending News