ഇനി അച്ഛനും അമ്മയുമല്ല, പകരം പേര​ന്‍റ്​ 1, പേ​ര​ന്‍റ്​ 2!!

പുതിയ നിയമഭേദഗതിയ്ക്ക് സര്‍ക്കാരിന്‍റെ അനുമതി ലഭിയ്ക്കാനുള്ള തയാറെടുപ്പുകള്‍ നടത്തി വരികയാണ്. 

Last Updated : Feb 22, 2019, 04:43 PM IST
ഇനി അച്ഛനും അമ്മയുമല്ല, പകരം പേര​ന്‍റ്​ 1, പേ​ര​ന്‍റ്​ 2!!

ച്ഛന്‍, അമ്മ എന്നീ പദപ്രയോഗങ്ങള്‍ ഉപേക്ഷിച്ച് ഫ്രഞ്ച് സ്കൂളുകള്‍. പകരം പേര​ന്‍റ്​ 1, പേ​ര​ന്‍റ്​ 2 എന്നായിരിക്കും ഇനി മുതല്‍ മാതാപിതാക്കളുടെ പേരുകള്‍ രേഖപ്പെടുത്തുക. 

സ്വ​വ​ര്‍ഗ ര​ക്ഷ​ക​ര്‍ത്താ​ക്ക​ള്‍ നേരിടുന്ന വി​വേ​ച​നം ഒ​ഴി​വാ​ക്കാനായാണ്‌ പുതിയ നടപടി. പുതിയ നിയമഭേദഗതികളോട് കൂടിയാണ് സ്‌​കൂ​ളു​ക​ളി​ല്‍ ഈ നി​യ​മം പാസാക്കിയിരിക്കുന്നത്. 

പുതിയ നിയമഭേദഗതിയ്ക്ക് സര്‍ക്കാരിന്‍റെ അനുമതി ലഭിയ്ക്കാനുള്ള തയാറെടുപ്പുകള്‍ നടത്തി വരികയാണ്. 

ഈ സമൂഹത്തിൽ നിന്നും പിന്നോക്കം പോകുന്നുവെന്ന ചിന്ത ആര്‍ക്കും ഉണ്ടാകാതിരിക്കാനാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് സ്കൂള്‍ ഓഫ് ട്രസ്റ്റ് മേധാവി വലേരി പെടിറ്റ് വ്യക്തമാക്കി.   

നല്ല ഉദ്ദേശത്തോടെയുണ്ടായ നടപടിയില്‍ ഇപ്പോള്‍ ഉന്നയിക്കുന്ന ചോദ്യം പേരന്‍റ് 1 ആരാണ് എന്നതാണ്. സ്വവര്‍ഗ രക്ഷകര്‍ത്താക്കള്‍ക്ക് അനുകൂലമായി വന്ന നിയമമാറ്റം ലിംഗ വിവേചനത്തിന്‍റെ പേരില്‍ ചോദ്യം ചെയ്യപ്പെടുമോയെന്നത് കാത്തിരുന്ന് തന്നെ അറിയണം. 

 

Trending News