Myanmar Earthquake: മ്യാൻമറിൽ മരണസംഖ്യ കൂടുന്നു; സഹായം എത്തിച്ച് ഇന്ത്യ

Myanmar Earthquake Updates: മണ്ടാലയിൽ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീയെ രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തുകൊണ്ടുവന്നു.   

Written by - Zee Malayalam News Desk | Last Updated : Mar 30, 2025, 07:10 AM IST
  • മ്യാൻമറിൽ ഉണ്ടായ കനത്ത ഭൂചനലത്തിൽ മരിച്ചവരുടെ എണ്ണം 1644 കടന്നു
  • 3408 പേർക്ക് പരിക്കേറ്റിട്ടുണ്ട്
Myanmar Earthquake: മ്യാൻമറിൽ മരണസംഖ്യ കൂടുന്നു; സഹായം എത്തിച്ച് ഇന്ത്യ

നീപെഡോ: മ്യാൻമറിൽ ഉണ്ടായ കനത്ത ഭൂചനലത്തിൽ മരിച്ചവരുടെ എണ്ണം 1644 കടന്നു. 3408 പേർക്ക് പരിക്കേറ്റിട്ടുണ്ട്.  നിരവധിപേർ കെട്ടിടങ്ങളിൽ കുടുങ്ങികിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. 

Add Zee News as a Preferred Source

Also Read: മ്യാന്‍മര്‍ ഭൂചലനം; മരണസംഖ്യ 1000 കടക്കുമെന്ന് മുന്നറിയിപ്പ്.1600 ലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്

ഭൂകമ്പത്തിൽ റോഡുകളും കെട്ടിടങ്ങളും തകർന്നത് രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയായിട്ടുണ്ട്. ഇതിനിടയിൽ മണ്ടാലയിൽ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീയെ രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തുകൊണ്ടുവന്നു.   മ്യാൻമറിന് സഹായവുമായി ദുരിതാശ്വാസ സാമിഗ്രികളുമായി ഇന്ത്യയുടെ രണ്ട് വിമാനങ്ങൾ കൂടി ലാൻഡ് ചെയ്തു.  

ഇന്ത്യയുടെ 80 അംഗ എൻഡിആർഎഫ് സംഘവും118 പേരടങ്ങുന്ന മെഡിക്കൽ സംഘവും  മ്യാൻമറിലെത്തി. ഇതിനിടയിൽ മ്യാൻമറിലെ പതിനാറായിരത്തോളം ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. 

Also Read: 'മോഹൻലാൽ നിങ്ങളോടെല്ലാം മാപ്പ് പറയും; അദ്ദേഹം സിനിമ കണ്ടിട്ടില്ല'; മേജർ രവി

15 ടൺ ദുരിതാശ്വാസ സാമഗ്രികളാണ് ഇന്ത്യ മ്യാൻമറിലെത്തിച്ചത്. എൺപതംഗ എൻഡിആർഎഫ് സംഘം രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകുമെന്നും റിപ്പോർട്ടുണ്ട്. ആഗ്രയിൽ നിന്ന് കരസേനയുടെ ഫീൽഡ് ആശുപത്രി സംഘവും ഉടൻ മ്യാൻമറിലെത്തും.  സംഘത്തിൽ ആറ് വനിത ഡോക്ടർമാരുമുണ്ട്‌. ആംബുലൻസുകളും ശസ്ത്രക്രിയയ്ക്കും എക്സ്റേക്കും ഉള്ള സൗകര്യങ്ങളും കരസേന എത്തിക്കും. 

ഇതിനിടയിൽ നാല് നാവികസേന കപ്പലുകൾ മ്യാൻമറിലേക്ക് തിരിച്ചിട്ടുണ്ട്.  ഇതിൽ 50 ടൺ ദുരിതാശ്വാസ സാമഗ്രികൾ കൊണ്ടു പോകുന്നുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News