Myanmar Earthquake: മ്യാൻമറിലെയും തായ്ല‍ൻഡിലെയും ഭൂചലനത്തിൽ മരണം നൂറ് കടന്നതായി റിപ്പോർട്ടുകൾ

Myanmar Thailand Bangkok Earthquake: തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ദൗത്യസംഘത്തെ ഉദ്ധരിച്ച് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 29, 2025, 12:24 AM IST
  • മ്യാൻമറിൽ പട്ടാളം ആറ് പ്രവിശ്യകളിലാണ് ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്
  • തായ്ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലുണ്ടായ ഭൂചലനത്തിൽ കെട്ടിടം തകർന്ന് വീണ് നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്
Myanmar Earthquake: മ്യാൻമറിലെയും തായ്ല‍ൻഡിലെയും ഭൂചലനത്തിൽ മരണം നൂറ് കടന്നതായി റിപ്പോർട്ടുകൾ

മ്യാൻമറിലും തായ്ലൻഡിലുമുണ്ടായ അതിശക്തമായ ഭൂചലനത്തിൽ മരണം നൂറ് കടന്നതായി റിപ്പോർട്ട്. തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ദൗത്യസംഘത്തെ ഉദ്ധരിച്ച് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രക്ഷാപ്രവർത്തനം തുടരുകയാണ്.

Add Zee News as a Preferred Source

ഭൂചലനത്തിൽ മ്യാൻമറിൽ 144 പേർ മരിച്ചതായും 732 പേർക്ക് പരിക്കേറ്റതായും ബിബിസി റിപ്പോർട്ട് ചെയ്തു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നും മ്യാൻമർ സൈനിക വിഭാ​ഗത്തിന്റെ മേധാവിയെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. മ്യാൻമർ ഭരണകൂടത്തിന്റെ മേധാവി മിൻ ഓങ് ഹ്ലെയിങ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര സഹായം അഭ്യർഥിച്ചു.

ALSO READ: മ്യാന്‍മർ ഭൂചലനം; റിക്ട‍ർ സ്കെയിലിൽ 7.7 തീവ്രത; 20 മരണം

മ്യാൻമറിൽ പട്ടാളം ആറ് പ്രവിശ്യകളിലാണ് ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. തായ്ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലുണ്ടായ ഭൂചലനത്തിൽ കെട്ടിടം തകർന്ന് വീണ് നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്. ബാങ്കോക്കിലും ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

മ്യാൻമറിൽ റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. 6.8 രേഖപ്പെടുത്തിയ തുടർചലനവും ഉണ്ടായി. സാ​ഗൈം​ഗ് ന​ഗരത്തിന് 16 കിലോമീറ്റർ വടക്കുപടിഞ്ഞാറായി 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.

മ്യാൻമറിലെ മാൻഡലെയിലെ പ്രശസ്തമായ ആവ പാലം ഭൂചലനത്തിൽ തകർന്നു. നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. ഒരു പള്ളി ഭാ​ഗികമായി തകർന്നുവീണു. റോഡുകൾ പിളർന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂചലനത്തിൽ ആശങ്ക പ്രകടിപ്പിച്ചു. സാധ്യമായ എല്ലാ സഹായങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദി വാ​ഗ്ദാനം ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News