രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ജപ്പാനില്‍ എത്തി

  

Last Updated : Oct 28, 2018, 10:18 AM IST
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ജപ്പാനില്‍ എത്തി

ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനില്‍ എത്തി. ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായിട്ടാണ് അദ്ദേഹം ജപ്പാനിലെത്തിയത്. ഇരു രാജ്യങ്ങളുടേയും 13 മത്തെ വാര്‍ഷിക ഉച്ചകോടിയാണ് ഇത്തവണത്തേത്.

 

 

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുമായി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. സൈനികരംഗത്തെ സഹകരണത്തിനുള്ള കരാറുകളില്‍ ഇരു നേതാക്കളും ഒപ്പു വക്കും. ഇന്ത്യയിലെ വികസന പദ്ധതികളില്‍ ജപ്പാന്‍റെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളും നടത്തും.

 

 

ജപ്പാൻ പ്രധാനമന്ത്രിയുടെ ഒഴിവുകാല വസതിയിലാണ് നരേന്ദ്രമോദിക്ക് ഉച്ചവിരുന്ന് നൽകുന്നത്.  അദാനി ഉൾപ്പെടെയുളള വ്യവസായികളുടെ സംഘവും പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്. 

Trending News