നരേന്ദ്രമോദി ഇന്ന് ശ്രീലങ്കയില്‍... ഭീകരാക്രമണം നടന്ന ദേവാലയം സന്ദര്‍ശിക്കും

രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാലദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളിലായി നടക്കുന്ന വിദേശ പര്യടനം പുരോഗമിക്കുന്നു. മാലിദ്വീപ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ശ്രീലങ്ക സന്ദര്‍ശിക്കും. 

Last Updated : Jun 9, 2019, 10:23 AM IST
നരേന്ദ്രമോദി ഇന്ന് ശ്രീലങ്കയില്‍... ഭീകരാക്രമണം നടന്ന ദേവാലയം സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാലദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളിലായി നടക്കുന്ന വിദേശ പര്യടനം പുരോഗമിക്കുന്നു. മാലിദ്വീപ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ശ്രീലങ്ക സന്ദര്‍ശിക്കും. 

ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ ഭീകരാക്രമണം നടന്ന ദേവാലയവും പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കും. 11 ഇന്ത്യക്കാരടക്കം 250 പേരുടെ മരണത്തിനിടയാക്കിയ ബോംബാക്രമണത്തിന് ശേഷം ദ്വീപ് രാഷ്ട്രത്തിലെത്തുന്ന ആദ്യ വിദേശ നേതാവാകും മോദി. 

ശ്രീലങ്കയില്‍ ഇത് മോദിയുടെ മൂന്നാമത്തെ സന്ദര്‍ശനമാണ്. 2015ലും 2017ലും അദ്ദേഹം ശ്രീലങ്കയിലെത്തിയിരുന്നു. മാലദ്വീപില്‍ നിന്ന് വരുന്ന വഴി ഏതാനും മണിക്കൂറുകള്‍ മാത്രമാകും അദ്ദേഹം കൊളംബോയില്‍ ഉണ്ടാകുക. 11 മണിക്ക് എത്തുന്ന മോദി, സിരിസേന ഒരുക്കുന്ന ഉച്ചവിരുന്നില്‍ പങ്കെടുക്കും. തുടര്‍ന്ന് ഉഭയകക്ഷി ചര്‍ച്ചയും നടക്കും.

 

 

 

Trending News