ഒമ്പത് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടന്ന ബഹിരാകാശയാത്രിക സുനിത വില്യംസിന് കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുനിതയെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ചു കൊണ്ടാണ് പ്രധാനമന്ത്രി കത്തയച്ചത്. സുനിത വില്യംസും, ബുച്ച് വിൽമോറും സ്പേസ് എക്സ് കാപ്സ്യൂളിൽ ഭൂമിയിലേക്ക് പുറപ്പെട്ടു, പതിനേഴ് മണിക്കൂറോളം നീളുന്ന യാത്രയ്ക്ക് ശേഷം ബുധനാഴ്ച പുലർച്ചെ 3:27ഓടെയാകും പേടകം ഭൂമിയിൽ ഇറങ്ങുക എന്നാണ് സൂചന.
'ആയിരക്കണക്കിന് മൈലുകൾ അകലെയാണെങ്കിലും, നിങ്ങൾ ഞങ്ങളുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു. നിങ്ങളുടെ നല്ല ആരോഗ്യത്തിനും വിജയത്തിനും വേണ്ടി ഇന്ത്യയിലെ ജനങ്ങൾ പ്രാർത്ഥിക്കുന്നുവെന്നും നരേന്ദ്ര മോദി കത്തിൽ പരാമർശിച്ചു.
സുനിത വില്യംസിന്റെ നേട്ടങ്ങളിൽ അതിയായ അഭിമാനമുണ്ടെന്നും മോദി കത്തിൽ എഴുതി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായും മുൻ പ്രസിഡന്റ് ജോ ബൈഡനുമായും നടത്തിയ കൂടിക്കാഴ്ചയിൽ,സുനിതയെ കുറിച്ച് അന്വേഷിച്ചതായും പ്രധാനമന്ത്രി കത്തിൽ പരാമർശിച്ചു. 2016 ലെ യുഎസ് സന്ദർശന വേളയിൽ അവരുടെ കുടുംബത്തെ കണ്ടുമുട്ടിയതും അദ്ദേഹം ഓർമ്മിച്ചു.
കഴിഞ്ഞ സെപ്റ്റംബറിൽ രണ്ട് യാത്രക്കാരുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ പേടകം ഇപ്പോൾ മടങ്ങുന്നത് നാല് പേരുമായി. നിക് ഹേഗ്, സുനിത വില്യംസ്, ബുച്ച് വിൽമോർ, പിന്നെ റഷ്യൻ കോസ്മനോട്ട് അലക്‌സാണ്ടർ ഗോർബുനോവ്. ഇന്ത്യൻ സമയം രാവിലെ 10:35നാണ് പേടകം നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്തത്. സ്റ്റാർലൈനർ പ്രതിസന്ധി കാരണം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യ കാലാവധി നീട്ടേണ്ടി വന്ന സുനിത വില്യംസിനും ബുച്ച് വിൽമോറിനും അങ്ങനെ മറ്റൊരു ബഹിരാകാശ യാത്രാ പേടകത്തിൽ കൂടി സഞ്ചരിക്കാനുള്ള അവസരവും കൂടി കിട്ടി.
ഇപ്പോൾ ബഹിരാകാശത്ത് കൂടി സഞ്ചരിച്ച് കൊണ്ടിരിക്കുന്ന ഡ്രാഗൺ പേടകത്തിൽ നിന്ന് സോളാർ പാനലുകൾ അടങ്ങിയ ട്രങ്ക് എന്ന ഭാഗം പുലർച്ചെ രണ്ട് മുപ്പത്തിയാറോടെ വേർപ്പെടുത്തും.2.41ഓടെയാണ് ഡ്രാഗൺ പേടകം ഭൂമിയിലേക്ക് പ്രവേശിക്കാനായുള്ള അവസാനവട്ട എഞ്ചിൻ ജ്വലനം നടത്തുക. മൂന്നരയോടെ പേടകം മെക്‌സിക്കൻ ഉൾക്കടലിൽ ഫ്‌ലോറിഡയുടെതീരത്തോട് ചേർന്ന് ലാൻഡ് ചെയ്യും.
<iframe allow="accelerometer; autoplay; encrypted-media; gyroscope; picture-in-picture" allowfullscreen="" frameborder="0" height="350" src= https://zeenews.india.com/malayalam/live-tv/embed?autoplay=1&mute=1 width="100%"></iframe>
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.