ഫ്ലോറിഡ: ഐഎസ്എസ്സിലെ ദൈത്യത്തിന് ശേഷം ഭൂമിയിൽ തിരിച്ചെത്തിയ സുനിത വില്യംസ്, ബച്ച്, നിക്ക്, അലക്സാണ്ടർ എന്നിവരെ സ്വാഗതം ചെയ്ത് നാസ. ദൗത്യം പൂർത്തിയാക്കി അവർ തിരിച്ചെത്തിയതിൽ സന്തോഷമെന്ന് നാസ വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരം നാസയും സ്പേസ് എക്സും ചേർന്ന് ഒരു മാസം മുന്നേ ദൗത്യം പൂർത്തിയാക്കുകയായിരുന്നുവെന്ന് നാസ ആക്ടിംഗ് അഡ്മിനിസ്ട്രേറ്റർ ജാനെറ്റ് പെട്രോ പറഞ്ഞു. ട്രംപിന്റെ വെല്ലുവിളി ഏറ്റെടുത്ത് നാസയും സ്പേസ് എക്സും ഒന്നിച്ച് യാത്രികരെ തിരികെയെത്തിക്കാൻ തീരുമാനിക്കുകയായിരുന്നു.
Welcome home, @AstroHague, @Astro_Suni, Butch, and Aleks!
Crew-9 splashed down safely in the water off the coast of Florida near Tallahassee on Tuesday, March 18, 2025.
Hague, Gorbunov, Williams, and Wilmore have returned to Earth from a long-duration science expedition… pic.twitter.com/nWdRqaSTTq
— NASA Astronauts (@NASA_Astronauts) March 19, 2025
9 മാസം നീണ്ട ദൗത്യത്തിനൊടുവിലാണ് സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ തിരികെയെത്തിയത്. ഇന്ത്യൻ സമയം 3.40ഓടെയാണ് സുനിതയെയും സംഘത്തെയും വഹിച്ചുകൊണ്ടുള്ള സ്പേസ് എക്സിന്റെ ഡ്രാഗൺ ക്രൂ9 പേടകം മെക്സിക്കൻ ഉൾക്കടലിൽ ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് ലാൻഡ് ചെയ്തത്. നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നീ ബഹിരാകാശ യാത്രികരായിരുന്നു സുനിതയ്ക്കും വിൽമോറിനുമൊപ്പമുണ്ടായിരുന്നത്. നിക്ക് ഹേഗ് ആണ് പേടകത്തിൽ നിന്നും ആദ്യം പുറത്തിറങ്ങിയത്. മൂന്നാമതായാണ് സുനിത വില്യംസ് പുറത്തിറങ്ങിയത്. കൈ വീശിക്കാണിച്ച് ചിരിച്ചു കൊണ്ടാണ് സുനിത പുറത്തിറങ്ങിയത്. തുടർന്ന് സംഘത്തെ സ്ട്രെച്ചറിൽ വൈദ്യ പരിശോധനക്കായി മാറ്റി.
സുരക്ഷിതമായി ലാൻഡ് ചെയ്ത പേടകത്തിനടുത്തേക്ക് നേവി സീലിന്റെ ബോട്ട് ആണ് ആദ്യം എത്തിയത്. പത്ത് മിനിറ്റോളം നീണ്ട സുരക്ഷാപരിശോധനയ്ക്ക് ശേഷം എംവി മേഗൻ എന്ന റിക്കവറി ഷിപ്പിലേക്ക് പേടകത്തെ മാറ്റി. തുടർന്ന് 4.10ന് പേടകത്തിന്റെ വാതിൽ തുറന്നു. 4.25 ഓടെയാണ് യാത്രികരെ ഓരോരുത്തരെയായി പേടകത്തിന് പുറത്തിറക്കിയത്. നാസയുടെ ഹൂസ്റ്റണിലെ കേന്ദ്രത്തിലേക്ക് വൈദ്യ പരിശോധനക്കായി മാറ്റി. ചൊവ്വാഴ്ച രാവിലെ 10:35നാണ് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്തത്.
2024 ജൂണിലാണ് സുനിതയും വിൽമോറും ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിൽ ഐഎസ്എസിലേക്ക് തിരിച്ചത്. ഇത് വലിയ ദൗത്യമായിരുന്നു. എന്നാൽ, പേടകത്തിന് സാങ്കേതിക തകരാറുകൾ സംഭവിച്ചു. അതിനാൽ യാത്രികരുമായി തിരികെ വരുന്നത് സുരക്ഷിതമല്ലെന്ന് കണ്ട് സ്പെയ്സ് സ്റ്റേഷനിൽ തുടരുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.