)
റഷ്യ, പോളണ്ട് വ്യോമാതിർത്തി ലംഘിച്ചതിനെത്തുടർന്ന് കിഴക്കൻ യൂറോപ്യൻ അംഗങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി നാറ്റോ പുതിയ സംരംഭം പ്രഖ്യാപിച്ചു. നാറ്റോയുടെ യൂറോപ്പിലെ ഉന്നത കമാൻഡറായ യുഎസ് ജനറൽ അലക്സസ് ഗ്രിൻകെവിച്ചുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് ബ്രസ്സൽസിൽ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ 'കിഴക്കൻ സെൻട്രി' പ്രഖ്യാപിച്ചത്.
Today we announce the launch of “Eastern Sentry” to bolster our posture even further along our eastern flank.
— Mark Rutte (@SecGenNATO) September 12, 2025
This military activity will involve a range of assets from Allies.
Eastern Sentry will make clear that #NATO is always ready to defend. pic.twitter.com/fcdjdnHX5w
റഷ്യ മനഃപൂർവ്വം പോളണ്ടിൻ്റെ വ്യോമാതിർത്തി ലംഘിച്ചോ എന്ന് നാറ്റോ ഇപ്പോഴും വിലയിരുത്തുന്നുണ്ടെന്ന് റൂട്ട് പറഞ്ഞു. റഷ്യയുടെ പ്രവൃത്തി സ്വീകാര്യമല്ലെന്നും റൂട്ട് കൂട്ടിച്ചർത്തു. റഷ്യ- യുക്രൈൻ യുദ്ധ സാഹചര്യം രാജ്യത്തിൻ്റെ അതിർത്തികൾക്കപ്പുറത്തേക്ക് പോകുന്നു. സഖ്യകക്ഷിയെ ബാധിക്കുന്നത് നമ്മളെയും ബാധിക്കും എന്ന് ഗ്രിൻകെവിച്ച് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ALSO READ: ഇസ്രയേൽ പലസ്തീൻ സംഘർഷം; ദ്വിരാഷ്ട്ര പരിഹാര പ്രമേയത്തിന് ഐക്യരാഷ്ട്രസഭയിൽ വൻ ഭൂരിപക്ഷം
പുതിയ നാറ്റോ ദൗത്യത്തിൽ വ്യോമ, കര താവളങ്ങൾ സംയോജിപ്പിക്കുന്ന നിരവധി പദ്ധതികൾ ഉൾപ്പെടും. പോളണ്ടിൻ്റെ അഭ്യർത്ഥനപ്രകാരം വ്യോമാതിർത്തി ലംഘിച്ച സംഭവം ചർച്ച ചെയ്യാൻ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ അടിയന്തര യോഗം ചേർന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.