നവാസ് ഷെരീഫ് ആശുപത്രിയില്‍

ജയിലില്‍ കഴിയുന്ന പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് നവാസ് ഷെരീഫിനെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Last Updated : Jan 23, 2019, 07:15 PM IST
നവാസ് ഷെരീഫ് ആശുപത്രിയില്‍

ലാഹോര്‍: ജയിലില്‍ കഴിയുന്ന പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് നവാസ് ഷെരീഫിനെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അദ്ദേഹത്തെ ലാഹോറിലെ പഞ്ചാബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
അതേസമയം, നവാസ് ഷെരീഫിന്‍റെ നില അതീവ ഗുരുതരമെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ വിലയിരുത്തി. 

മുമ്പ് നാല് തവണ ഹൃദയശസ്ത്രക്രിയക്ക് വിധേയനായ വ്യക്തിയാണ് നവാസ് ഷെരീഫ്. ഷെരീഫിന്‍റെ  ആരോഗ്യനിലയില്‍ നേരത്തെ അദ്ദേഹത്തിന്‍റെ മകളും സഹോദരനും ആശങ്ക അറിയിച്ചിരുന്നു.
അടുത്തിടെ ഷെരീഫിന്‍റെ ആരോഗ്യ നില ശരിയല്ലെന്നും ജയില്‍ അധികൃതര്‍ വേണ്ട രീതിയില്‍ ചികിത്സ നല്‍കുന്നില്ലെന്നും ആരോപിച്ച്‌ മകള്‍ മറിയം രംഗത്തെത്തിയിരുന്നു. എന്നാല്‍ വേണ്ട ചികിത്സകള്‍ നല്‍കുന്നുണ്ടെന്നും ആരോടും അവഗണന കാണിക്കുന്നില്ലെന്നുമായിരുന്നു ജയില്‍ അധികൃതരുടെ പ്രതികരണം.

അഴിമതിക്കേസില്‍ കുറ്റാരോപിതനായി 7 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടിരിക്കുകയായിരുന്നു ഷെരീഫ്.

 

 

Trending News