യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യ

യുഎന്‍ പൊതുസഭയില്‍ പാകിസ്താനെതിരെ രൂക്ഷവിമര്‍ശവുമായി ഇന്ത്യ. പാകിസ്താന്‍ ഭീകരരാഷ്ട്രമാണെന്നും ഭീകരര്‍ക്കായി കോടികള്‍ ചെലവഴിക്കുന്ന രാജ്യമാണെന്നും ഇന്ത്യ പറഞ്ഞു. പാകിസ്താന്‍റെ ഭീകരവാദത്തോടുള്ള ആഭിമുഖ്യമാണ് ശരീഫിന്‍റെ പ്രസ്താവനയിലൂടെ വ്യക്തമായതെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. യു.എൻ ഉന്നതസമിതിയിൽ ഹിസ്ബുൽ തീവ്രവാദി ബുർഹാൻ വാനിയെ മഹത്വവൽകരിക്കുകയാണ് ശരീഫ് ചെയ്തതെന്നും വികാസ് സ്വരൂപ് ചൂണ്ടിക്കാട്ടി.

Last Updated : Sep 22, 2016, 12:29 PM IST
യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യ

ന്യൂഡല്‍ഹി: യുഎന്‍ പൊതുസഭയില്‍ പാകിസ്താനെതിരെ രൂക്ഷവിമര്‍ശവുമായി ഇന്ത്യ. പാകിസ്താന്‍ ഭീകരരാഷ്ട്രമാണെന്നും ഭീകരര്‍ക്കായി കോടികള്‍ ചെലവഴിക്കുന്ന രാജ്യമാണെന്നും ഇന്ത്യ പറഞ്ഞു. പാകിസ്താന്‍റെ ഭീകരവാദത്തോടുള്ള ആഭിമുഖ്യമാണ് ശരീഫിന്‍റെ പ്രസ്താവനയിലൂടെ വ്യക്തമായതെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. യു.എൻ ഉന്നതസമിതിയിൽ ഹിസ്ബുൽ തീവ്രവാദി ബുർഹാൻ വാനിയെ മഹത്വവൽകരിക്കുകയാണ് ശരീഫ് ചെയ്തതെന്നും വികാസ് സ്വരൂപ് ചൂണ്ടിക്കാട്ടി.

ചർച്ചകളിൽ ഇന്ത്യ അംഗീകരിക്കാൻ സാധിക്കാത്ത നിബന്ധനകൾ വെക്കുന്നുവെന്നാണ് പാകിസ്താൻ ആരോപിക്കുന്നത്. ഭീകരവാദം അവസാനിപ്പിക്കണം എന്നതാണ് ഇന്ത്യയുടെ ഏക നിബന്ധന. ഇത് പാകിസ്താന് സ്വീകാര്യമല്ലേ എന്നും വികാസ് സ്വരൂപ് ചോദിച്ചു.

ഈ വര്‍ഷം ഇതുവരെ കശ്മീരിലെ രാജ്യന്തര നിയന്ത്രണരേഖയില്‍ 19 നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഇത് ഇന്ത്യയില്‍ നിന്നാണോ എന്നും സ്വരൂപ് ചോദ്യം ഉന്നയിച്ചു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്ന നടപടികളിൽ നിന്ന് പാകിസ്താൻ പിന്മാറുകയാണ് ചെയ്യേണ്ടതെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

കശ്മീരില്‍ ഇന്ത്യ മനുഷ്യാവകാശ ധ്വംസനം നടത്തുന്നെന്നും ചര്‍ച്ചയ്ക്ക് തയ്യാറാകുന്നില്ലെന്നും ഷെരീഫ് പറഞ്ഞിരുന്നു. കശ്മീരില്‍ കൊല്ലപ്പെട്ട ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ സ്വാതന്ത്ര്യ പോരാളിയെന്നും പാക് പ്രധാനമന്ത്രി വിശേഷിപ്പിച്ചിരുന്നു. മനുഷ്യാവകാശ ലംഘനങ്ങളില്‍ ഏറ്റവും ഹീനമായത് ഭീകരവാദമാണെന്ന് ഈനം ഗംഭീര്‍ യുഎന്നില്‍ വ്യക്തമാക്കി. അത് രാജ്യത്തിന്‍റെ നയമാകുമ്ബോള്‍ യുദ്ധക്കുറ്റമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഭീകരവാദം ആഗോളപ്രശ്നമാണ്. ഇതിനെ നേരിടാന്‍ കൂട്ടായ ശ്രമമാണ് വേണ്ടത്. പാക്കിസ്താന്‍ ഭീകരവാദത്തിന്‍റെ ഇരയാണ്. ഇന്ത്യയുമായി പാകിസ്താന്‍ സമാധാനമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ കശ്മീര്‍ പ്രശ്നം പരിഹരിക്കാതെ ഇന്ത്യയുമായി സമാധാനമുണ്ടാക്കാനാകില്ല. പാകിസ്താന്‍റെ വികസനത്തെ അട്ടിമറിക്കാന്‍ വിദേശ ശക്തികളെ അനുവദിക്കില്ലെന്നും ശരീഫ് പറഞ്ഞു.

More Stories

Trending News