നവാസ് ഷരീഫിന്‍റെ മകളുടെ ഭര്‍ത്താവ് അറസ്റ്റില്‍

പാനമ പേപ്പേഴ്‌സ് വിവാദവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ഇസ്‌ലാമാബാദ് അക്കൗണ്ടബിലിറ്റി കോടതി കഴിഞ്ഞ ദിവസം ഷരീഫിനും മറിയത്തിനും സഫ്ദറിനും ജയില്‍ശിക്ഷയും പിഴയും വിധിച്ചിരുന്നു.  

Last Updated : Jul 9, 2018, 01:56 PM IST
നവാസ് ഷരീഫിന്‍റെ മകളുടെ ഭര്‍ത്താവ് അറസ്റ്റില്‍

ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്‍റെ മകള്‍ മറിയത്തിന്‍റെ ഭര്‍ത്താവ് റിട്ട.ക്യാപ്റ്റന്‍ മുഹമ്മദ് സഫ്ദറിനെ പൊലീസ് അറസ്റ്റുചെയ്തു. 

പാനമ പേപ്പേഴ്‌സ് വിവാദവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ഇസ്‌ലാമാബാദ് അക്കൗണ്ടബിലിറ്റി കോടതി കഴിഞ്ഞ ദിവസം ഷരീഫിനും മറിയത്തിനും സഫ്ദറിനും ജയില്‍ശിക്ഷയും പിഴയും വിധിച്ചിരുന്നു.

ഷരീഫിന് 10 വര്‍ഷവും മറിയത്തിന് ഏഴു വര്‍ഷവും സഫ്ദറിന് ഒരു വര്‍ഷവുമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്.

റാവല്‍പിണ്ടിയില്‍ പാര്‍ട്ടിയുടെ റാലിക്കെത്തിയപ്പോഴായിരുന്നു സഫ്ദറിനെ പൊലീസ് അറസ്റ്റ ചെയ്തത്. ദേശീയ അസംബ്ലിയിലേക്ക് വരുന്ന തെരഞ്ഞെടുപ്പില്‍ സഫ്ദര്‍ മത്സരിക്കുന്നുണ്ട്.

Trending News