)
കാഠ്മണ്ഡു: നേപ്പാളിൽ പ്രക്ഷോഭം തുടരുന്നു. സമൂഹമാധ്യമങ്ങൾ നിരോധിച്ചതോടെയാണ് പ്രക്ഷോഭം ആരംഭിച്ചത്. പ്രക്ഷോഭം അടിച്ചമർത്താൻ ശ്രമിച്ചതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായി. പ്രക്ഷോഭങ്ങളിൽ 19 പേർ മരിച്ചു. രാജ്യത്തിന്റെ പലഭാഗത്തും വലിയ അക്രമങ്ങളാണ് നടന്നത്.
സമൂഹമാധ്യമങ്ങൾ നിരോധിച്ച ഉത്തരവ് പിൻവലിച്ചെങ്കിലും ജെൻ സീ വിപ്ലവം തുടരുകയാണ്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ്, യൂട്യൂബ് തുടങ്ങി 26 സമൂഹമാധ്യമങ്ങളാണ് ഭരണകൂടം നിരോധിച്ചത്. ഇതേ തുടർന്നാണ് നേപ്പാളിൽ പ്രക്ഷോഭം ആരംഭിച്ചത്.
തലസ്ഥാനമായ കാഠ്മണ്ഡുവിൽ പ്രതിഷേധക്കാർ അക്രമാസക്തരായിരുന്നു. പ്രധാനമന്ത്രി കെപി ശർമ ഒലി, പ്രസിഡന്റ് രാം ചന്ദ്ര പൗഡേൽ എന്നിവരുടെ സ്വകാര്യ വസതികൾക്ക് പ്രക്ഷോഭകാരികൾ തീയിട്ടെന്നാണ് റിപ്പോർട്ട്. പല മന്ത്രിമാരുടെയും വീടുകൾക്കും പ്രതിഷേധക്കാർ തീയിട്ടു.
സ്ഥിതിഗതികൾ സങ്കീർണമായതോടെ സമൂഹമാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം സർക്കാർ പിൻവലിച്ചിരുന്നു. അക്രമങ്ങളിലും പോലീസ് നടപടികളിലുമായി 19 പേർ കൊല്ലപ്പെട്ടിരുന്നു. 19 പേർ കൊല്ലപ്പെട്ടതിന് കാരണം സർക്കാരാണെന്നും സർക്കാരിനെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടാണ് യുവാക്കൾ പ്രക്ഷോഭം തുടരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.